അഞ്ച് മുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന; ഓരോ തീയതിയിലും പ്രത്യേക ചെക്കിങ്
Aanavandi

അഞ്ച് മുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന; ഓരോ തീയതിയിലും പ്രത്യേക ചെക്കിങ്

Published on

ഓഗസ്റ്റ് അഞ്ച് മുതല്‍ 31 വരെ സംസ്ഥാനത്ത് കര്‍ശന വാഹനപരിശോധന. റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് മോട്ടോര്‍വാഹന വകുപ്പും പൊലീസും ചെക്കിങ് നടത്തുന്നത്. വാഹനഅപകടങ്ങളും മരണനിരക്കും കുറക്കുകയാണ് ലക്ഷ്യം. ഓരോ ദിവസവും പ്രത്യേക ചെക്കിങ് ആണ് നടത്തുക.

  • അഞ്ച് മുതല്‍ ഏഴ് വരെ-സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്
  • എട്ട് മുതല്‍ 10 വരെ-അനധികൃത പാര്‍ക്കിങ്
  • 11 മുതല്‍ 13 വരെ-അമിത വേഗം
  • 14 മുതല്‍ 16 വരെ-മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ലെയ്ന്‍ ട്രാഫിക്
  • 17 മുതല്‍ 19 വരെ-മൊബൈല്‍ ഫോണ്‍ ഉപയോഗം
  • 20 മുതല്‍ 23 വരെ-സീബ്രാ ക്രോസിങ്-സിഗ്നല്‍ ലംഘനങ്ങള്‍
  • 24 മുതല്‍ 27 വരെ-ഓവര്‍ലോഡ്, സ്പീഡ് ഗവര്‍ണര്‍
  • 28 മുതല്‍ 31 വരെ-കൂളിങ് ഫിലിം, കോണ്‍ട്രാക്ട് ക്യാരേജുകളിലെ അധിക ലൈറ്റുകള്‍, മ്യൂസിക് സിസ്റ്റം
അഞ്ച് മുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന; ഓരോ തീയതിയിലും പ്രത്യേക ചെക്കിങ്
സഖ്യകക്ഷികള്‍ എതിര്‍ത്തിട്ടും യുഎപിഎ ബില്ലിന് വോട്ട് ചെയ്ത് കോണ്‍ഗ്രസ്; നിയമത്തോട് എതിര്‍പ്പില്ലെന്ന് ചിദംബരം

അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ ട്രാഫിക് ലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. നോ പാര്‍ക്കിങ് ബോര്‍ഡുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കണ്ടുപിടിച്ച് പിഴ ചുമത്തും. സീബ്രാ ക്രോസുകളില്‍ കാല്‍നടക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. ബസ് ബേകളുടെ അകത്ത് നിര്‍ത്തുന്നതിന് പകരം പുറത്ത് റോഡില്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ നിര്‍ത്തുന്നതിനേതിരേയും ശിക്ഷാനടപടികള്‍ സ്വീകരിക്കും. റോഡുവക്കുകളില്‍ ശ്രദ്ധ തിരിക്കുന്ന പരസ്യബോര്‍ഡുകള്‍, കാഴ്ച്ച മറയ്ക്കുന്ന പരസ്യബോര്‍ഡുകള്‍ എന്നിവ നീക്കാനും ലക്ഷ്യമിടുന്നുണ്ട്. റോഡുകളിലെ കുഴികള്‍, ഓടകള്‍ എന്നിവ നന്നാക്കാനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പും സ്വീകരിക്കും.

അഞ്ച് മുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന; ഓരോ തീയതിയിലും പ്രത്യേക ചെക്കിങ്
Fact Check : അത് വ്യാജ പ്രചരണം,ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല 
logo
The Cue
www.thecue.in