'ഏഴ് ലക്ഷത്തിലധികം കുട്ടികൾ നിർബന്ധിതമായി ഗാസയിൽ കുടിയിറക്കപ്പെട്ടു' ; അടിയന്തരവെടിനിർത്തൽ ആവശ്യപ്പെട്ട് യുണിസെഫ്

'ഏഴ് ലക്ഷത്തിലധികം  കുട്ടികൾ നിർബന്ധിതമായി ഗാസയിൽ കുടിയിറക്കപ്പെട്ടു' ; അടിയന്തരവെടിനിർത്തൽ ആവശ്യപ്പെട്ട് യുണിസെഫ്
Published on

പലസ്തീന് മേലുള്ള ഇസ്രായേൽ ആക്രമണം കാരണം ഏഴ് ലക്ഷത്തിലധികം കുട്ടികൾ ​ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ടുവെന്ന് യുണിസെഫ്. തട്ടിക്കൊണ്ടുപോയ എല്ലാ കുട്ടികളെയും സഹായിക്കുന്നതിനും സുരക്ഷിതമായി മോചിപ്പിക്കുന്നതിനും സുസ്ഥിരവും തടസ്സമില്ലാത്തതുമായ പ്രവേശനത്തിനായി ഇടപെടണം എന്ന് സമൂഹ മാധ്യമമായ എക്സിലൂടെ വീഡിയോ പങ്കു വെച്ച് യൂണൈസെഫ് ആവശ്യപ്പെട്ടു. മാനുഷിക ആവശ്യങ്ങൾ വർദ്ധിക്കുന്നതിനാൽ ഉടനടി വെടി നിർത്തലിന് യൂണിസെഫ് ആ​ഹ്വാനം ചെയ്തു.

യുദ്ധം തുടങ്ങിയത് മുതൽ ഗാസയിൽ നിന്ന് പുറത്തുവരുന്ന വാർത്തകളിലും ചിത്രങ്ങളിലുമെല്ലാം യുദ്ധത്തിന്റെ ക്രൂരതകൾ ഏറ്റുവാങ്ങിയ കുട്ടികളുടെ ദയനീയത വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം പലസ്തീൻ എൻക്ലേവിന്റെ വടക്ക് ഭാഗത്തുള്ള അൽ-ഷിഫ കോംപ്ലക്സ് ഉൾപ്പെടെയുള്ള ആശുപത്രികൾ ഇസ്രയേൽ സൈന്യം ഉപരോധിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഇൻക്യുബേറ്ററുകൾ പ്രവർത്തിക്കാത്തതുമൂലം മൂന്ന് നവജാത ശിശുക്കളാണ് മരിച്ചത്.

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവർത്തനം നിലച്ചിരുന്നു. നിരന്തരമായ വെടിവെപ്പും ബോംബാക്രമണവും മൂലം സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതായി ഡബ്ള്യു എച്ച് ഒ തലവൻ ടെഡ്രോസ് അദാനോം ഗ്രെബിയേസ് പറഞ്ഞു.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ശിഫയിലെ ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം പുനഃസ്ഥാപിച്ചു. അവിടുത്തെ സ്ഥിതിഗതികൾ ഭയാനകവും അപകടകരവുമാണ്. ഐക്യരാഷ്ട്രസഭ ഇടപെട്ടു ഉടൻ വെടിനിർത്തൽ കൊണ്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷിത കേന്ദ്രങ്ങളായിരിക്കേണ്ട ആശുപത്രികൾ മരണത്തിന്റെയും നാശത്തിന്റെയും നിരാശയുടെയും ദൃശ്യങ്ങളായി മാറുമ്പോൾ ലോകത്തിന് നിശബ്ദത പാലിക്കാൻ കഴിയില്ല എന്നും ഡബ്ള്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗ്രെബിയേസ് പറഞ്ഞു. മരണനിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അ​ദ്ദേഹം അറിയിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഇൻക്യുബേറ്ററുകൾ പ്രവർത്തിക്കാത്തതുമൂലം മൂന്ന് നവജാത ശിശുക്കളാണ് കഴിഞ്ഞ ദിവസം മരിച്ചത്. പലസ്തീൻ എൻക്ലേവിന്റെ വടക്ക് ഭാഗത്തുള്ള അൽ-ഷിഫ കോംപ്ലക്സ് ഉൾപ്പെടെയുള്ള ആശുപത്രികൾ ഇസ്രയേൽ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും രോഗികളെ പരിചരിക്കാൻ കഴിയുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in