മരുമോന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമില്ല; പ്രവൃത്തിയാണ് മറുപടിയെന്ന് മുഹമ്മദ് റിയാസ്

മരുമോന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമില്ല;  പ്രവൃത്തിയാണ് മറുപടിയെന്ന് മുഹമ്മദ് റിയാസ്
Published on

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. മരുമകന്‍ എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടി പറയാന്‍ സമയമില്ല, പറയേണ്ടവര്‍ നന്നായി പറയട്ടെ.

താന്‍ നടത്തുന്ന പ്രവൃത്തിയും അതിന്റെ പ്രതിഫലവും ജങ്ങളിലേക്കെത്തുന്നുണ്ട്. അത് അവര്‍ക്ക് മനസിലാകുന്നുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ സമൂഹത്തില്‍ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും റിയാസ്

മുഹമ്മദ് റിയാസ് പറഞ്ഞത്

വളരെ അധികം വിമര്‍ശനങ്ങള്‍ ഉണ്ടെന്ന് എന്നൊന്നും എനിക്ക് തോന്നുന്നില്ല. ചില ഭാഗത്ത് നിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടാകും. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് അത് ഉന്നയിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ആ വിമര്‍ശനത്തിന്റ നിലവാരം പരിശോധിച്ച് ഒരു ധാരണയില്‍ എത്താനുള്ള അവകാശം ജനങ്ങള്‍ക്കുമുണ്ട്.

മരുമോന്‍ വിളികള്‍ക്ക് മറുടി പറയാന്‍ കഴിയില്ല. കര്‍മ്മം കൊണ്ട് മറുപടി പറയും. പറയേണ്ടവര്‍ നന്നായി പറയട്ടെ. പാര്‍ട്ടിയില്‍ ഓരോ ഉത്തരവാദിത്തം ഓരോരുത്തരെയും ഏല്‍പ്പിക്കും. അത് നടപ്പിലാക്കുകയാണ് വേണ്ടത്. ആരെങ്കിലും കൈ ഉയര്‍ത്തി ഈ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കാം എന്ന് പറയുകയല്ല.

Related Stories

No stories found.
logo
The Cue
www.thecue.in