'കെ.വി.തോമസിനല്ല, യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണം', പ്രായം പരിഗണിച്ച് മത്സരിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കണമെന്ന് എം.എം.ലോറന്‍സ്

'കെ.വി.തോമസിനല്ല, യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണം', പ്രായം പരിഗണിച്ച് മത്സരിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കണമെന്ന് എം.എം.ലോറന്‍സ്
Published on

കെ.വി.തോമസിന് പ്രധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പല്ല, യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.ലോറന്‍സ്. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ.വി.തോമസ് ആലോചിക്കണമെന്നും എം.എം.ലോറന്‍സ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ.വി.തോമസിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം. എറണാകുളത്ത് ജയസാധ്യതയുള്ള യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യു.ഡി.എഫിനകത്ത് സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് കെ.വി.തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും എം.എം.ലോറന്‍സ് ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തോമസ് എല്‍.ഡി.എഫിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

MM Lawrence Against KV Thomas's LDF Entry

Related Stories

No stories found.
logo
The Cue
www.thecue.in