'സക്കീര്‍ ഹുസൈന്‍ സ്ഥാനം ഒഴിയണം'; സിപിഎം നേതാവിന്റെ ആത്മഹത്യയില്‍ പാര്‍ട്ടി നടപടിയെടുക്കണമെന്ന് എംഎം ലോറന്‍സ്

'സക്കീര്‍ ഹുസൈന്‍ സ്ഥാനം ഒഴിയണം'; സിപിഎം നേതാവിന്റെ ആത്മഹത്യയില്‍ പാര്‍ട്ടി നടപടിയെടുക്കണമെന്ന് എംഎം ലോറന്‍സ്
Published on

പ്രളയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എറണാകുളം അയ്യനാട് ബാങ്ക് ഡയറക്ടറും സിപിഎം നേതാവുമായിരുന്ന വി എ സിയാദിന്റെ ആത്മഹത്യ പാര്‍ട്ടി അന്വേഷിക്കണമെന്ന് എം എം ലോറന്‍സ്. ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്ഥാനം ഒഴിയണം. നേതാക്കള്‍ക്കെതിരെ നിരന്തരം ആരോപണം ഉയരുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും എം എം ലോറന്‍സ് ഓര്‍മ്മിപ്പിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സക്കീര്‍ ഹുസൈന്‍ സ്ഥാനം ഒഴിയണം'; സിപിഎം നേതാവിന്റെ ആത്മഹത്യയില്‍ പാര്‍ട്ടി നടപടിയെടുക്കണമെന്ന് എംഎം ലോറന്‍സ്
'വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പീഡിപ്പിച്ചു'; ബാങ്ക് ഡയറക്ടറുടെ ആത്മഹത്യക്കുറിപ്പില്‍ സിപിഎം നേതാക്കളുടെ പേരുകളും

പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ കമ്യൂണിസ്റ്റ് ശൈലിക്ക് യോജിച്ചതല്ല.പാര്‍ട്ടി സത്യസന്ധമായി അന്വേഷിക്കണം. സക്കീര്‍ ഹുസൈന്‍ സ്വയം ഒഴിഞ്ഞ് പോകുന്നതാണ് മാന്യത. അല്ലെങ്കില്‍ ആരോപണം നിഷേധിക്കാന്‍ കഴിയണമെന്നും എം എം ലോറന്‍സ് പറഞ്ഞു.

'സക്കീര്‍ ഹുസൈന്‍ സ്ഥാനം ഒഴിയണം'; സിപിഎം നേതാവിന്റെ ആത്മഹത്യയില്‍ പാര്‍ട്ടി നടപടിയെടുക്കണമെന്ന് എംഎം ലോറന്‍സ്
'എല്ലാത്തിലും അതീതമാണെന്ന് ആരോഗ്യമന്ത്രി കരുതരുത്'; നിയമസഭ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഇടമാണെന്ന് എം കെ മുനീര്‍

പ്രളയ ദുരിതാശ്വസ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സിയാദിന്റെ ആത്മഹത്യ. കഴിഞ്ഞ ദിവസമാണ് സിയാദിന്റെ സ്വകാര്യ ഡയറിയിലെ വിവരങ്ങള്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. സക്കീര്‍ ഹുസൈനും തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി വി ആര്‍ ജയചന്ദ്രന്‍, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ പി നിസാര്‍ എന്നിവരുടെ പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ലോക്കല്‍ സെക്രട്ടറി വി ആര്‍ ജയചന്ദ്രന്‍ തന്നെ ഭീഷണിപ്പെടുത്തി. സക്കീര്‍ ഹുസൈന്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നിസാര്‍ തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഡയറിക്കുറിപ്പ് പൊലീസിന് കൈമാറി. മരണത്തില്‍ ആരെയും സംശയിക്കുന്നില്ലെന്നായിരുന്നു ഭാര്യയും ബന്ധുക്കളും പൊലീസിന് നല്‍കിയ മൊഴി.

Related Stories

No stories found.
logo
The Cue
www.thecue.in