'കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണക്കടത്തില്‍ നിന്ന് വാര്‍ത്താശ്രദ്ധ തിരിക്കാന്‍'; ആരോപണവുമായി എംഎം ഹസന്‍

'കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണക്കടത്തില്‍ നിന്ന് വാര്‍ത്താശ്രദ്ധ തിരിക്കാന്‍'; ആരോപണവുമായി എംഎം ഹസന്‍
Published on

സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് വാര്‍ത്താശ്രദ്ധ തിരിക്കാനാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ജനകീയ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനുള്ള വഴിയായി സര്‍ക്കാര്‍ കൊവിഡ് രോഗത്തെ കണ്ടുവെന്നും ട്വന്റിഫോര്‍ ന്യൂസിനോട് സംസാരിക്കവെ എംഎം ഹസന്‍ പറഞ്ഞു. 'കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം സഹകരിക്കും. എന്നാല്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകും.

'ആള്‍ക്കൂട്ട സമരങ്ങള്‍ കാരണമാണ് കൊവിഡ് വ്യാപനം കൂടുന്നതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ല. ജനുവരിയിലാണ് സംസ്ഥാനത്ത് കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ മന്ത്രി അന്ന് പ്രഖ്യാപിച്ചത് പരമാവധി ടെസ്റ്റുകള്‍ നടത്തുമെന്നാണ്. എന്നാല്‍ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവായിരുന്നു. പ്രതിപക്ഷ നേതാവും ഐഎംഎയുമെല്ലാം ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് തയ്യാറായില്ല. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകള്‍ വന്നതിനു ശേഷമാണ് സംസ്ഥാനത്ത് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചത്. ഒപ്പം തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകള്‍ മറച്ചുവയ്ക്കാനാണ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത്', എംഎം ഹസന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in