തമിഴിനെ ഔദ്യോഗിക ഭാഷയാക്കണം, മോദിയെ വേദിയിലിരുത്തി സ്റ്റാലിന്റെ പ്രസംഗം

തമിഴിനെ ഔദ്യോഗിക ഭാഷയാക്കണം, മോദിയെ വേദിയിലിരുത്തി സ്റ്റാലിന്റെ പ്രസംഗം
Published on

തമിഴിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തിയായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. ഹിന്ദിക്ക് സമാനമായി തമിഴും പരിഗണിക്കപ്പെടണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ചെന്നൈയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് സ്റ്റാലിന്റെ പരാമര്‍ശം. മദ്രാസ് ഹൈക്കോടതിയിലെയും തമിഴ്‌നാട്ടിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും ഭാഷ ഔദ്യോഗികഭാഷ തമിഴ് ആക്കണമെന്ന് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

'തമിഴ്‌നാടിന്റെ വികസനം സാമ്പത്തിക മേഖലയില്‍ മാത്രമല്ല. സാമൂഹ്യ നീതി, സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയും കൂടിയാണ്. അത് ദ്രാവിഡ മോഡലാണ്,'സ്റ്റാലിന്‍ പറഞ്ഞു.

നാഷണല്‍ മെഡിക്കല്‍ എന്‍ഡ്രന്‍സ് പരീക്ഷയായ നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നും സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ നീറ്റിനെതിരെ ബില്‍ പാസാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

തമിഴ്‌നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി ആദ്യമായി പങ്കെടുത്ത ഔദ്യോഗിക പരിപാടിയായിരുന്നു ഇത്. 28,000 കോടി രൂപയുടെ ആറ് വികസന പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. തമിഴ് അനശ്വരമായ ഭാഷയാണെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in