സമസ്തയുടെ വികാരം സഭയില്‍ അവതരിപ്പിക്കേണ്ട പാര്‍ട്ടി ലീഗ്, സഹകരണം ആവശ്യം; പൂക്കോട്ടൂരിനെ തള്ളി മുനീര്‍

സമസ്തയുടെ വികാരം സഭയില്‍ അവതരിപ്പിക്കേണ്ട പാര്‍ട്ടി ലീഗ്, സഹകരണം ആവശ്യം; പൂക്കോട്ടൂരിനെ തള്ളി മുനീര്‍
Published on

സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെ തള്ളി എം.കെ മുനീര്‍ എം.എല്‍.എ. സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കേണ്ട പാര്‍ട്ടി ലീഗ് ആണെന്നും അതിനാല്‍ പരസ്പര സഹകരണം ആവശ്യമാണെന്നുമാണ് മുനീര്‍ പറഞ്ഞത്.

അതേസമയം സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതില്‍ ആശങ്കയില്ലെന്നും മുനീര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്നവര്‍ മുഴുവന്‍ വിശ്വാസികള്‍ അല്ലാത്തവരാണെന്ന് പറയാനാകില്ല. പല സാഹചര്യങ്ങളാല്‍ സിപിഎമ്മുമായി സഹകരിക്കുന്നവരുണ്ട്. അതിനാല്‍ സര്‍ക്കാരുമായി വിദ്വേഷ സമീപനം സ്വീകരിക്കേണ്ട കാര്യമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

സമസ്ത സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്നത് കമ്യൂണിസ്റ്റുകള്‍ മാത്രമല്ല. ഗവണ്‍മെന്റിനോട് സഹകരിക്കുന്നതില്‍ മറ്റൊരു വശമുണ്ട്. നമ്മള്‍ അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് സഹകരണം. അവിടെ വിദ്വേഷ സമീപനം വേണമെന്നില്ല. അത് തന്ത്രപരമായ നിലപാടാണെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.

സിപിഎമ്മിനെതിരെ മുസ്ലീം ലീഗും സമസ്തയിലെ ഒരു വിഭാഗവും കടുത്ത നിലപാട് സ്വീകരിക്കുന്നതിനിടെയാണ് പൂക്കോട്ടൂരിന്റെ പ്രതികരണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ഇടതുസര്‍ക്കാരുമായും സമസ്തക്ക് തൊട്ടുകൂടായ്മയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പൂക്കോട്ടൂര്‍.

Related Stories

No stories found.
logo
The Cue
www.thecue.in