പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അണ്ഡം ദാനം ചെയ്യാന്‍ നിര്‍ബന്ധിച്ച കേസ്; തമിഴ്‌നാട്ടില്‍ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അണ്ഡം ദാനം ചെയ്യാന്‍ നിര്‍ബന്ധിച്ച കേസ്; തമിഴ്‌നാട്ടില്‍ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
Published on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സമ്മതമില്ലാതെ അണ്ഡം ദാനം ചെയ്യാന്‍ നിര്‍ബന്ധിച്ച കേസുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലെ 4 ഫെര്‍ട്ടിലിറ്റി ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.എ സുബ്രമണ്യന്‍. ഇതുകൂടാതെ തിരുപ്പതിയിലെ 'മാതൃത്വ ടെസ്റ്റ് ട്യൂബ് ബേബി സെന്ററും' തിരുവനന്തപുരത്തെ 'ശ്രീ കൃഷ്ണ ആശുപത്രിക്കെതിരെയും' ആണ് നടപടി സ്വീകരിക്കണമെന്ന് ഡി.എം.എസ് (ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസ്) ശുപാര്‍ശ. ഈറോഡിലെ സുധ ഹോസ്പിറ്റലും, സേലത്തെ സുധ ഹോസ്പിറ്റലും, പേരുന്തരായിലുള്ള രാമ പ്രസാദ് ഹോസ്പിറ്റലും, ഹോസൂറുള്ള വിജയ് ഹോസ്പിറ്റലും ആണ് അടച്ചുപൂട്ടാൻ ഉത്തരവ്.

ഈറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും അമ്മയുടെ പങ്കാളിയും ചേര്‍ന്ന് അണ്ഡം ദാനം ചെയ്യാന്‍ നിര്‍ബന്ധിച്ച സംഭവം ഈ വര്‍ഷം ജൂണില്‍ പുറത്തുവന്നിരുന്നു. വ്യാജ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ച് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും വിവാഹിതയാണെന്നും വരുത്തിതീര്‍ത്താണ് അണ്ഡം ദാനം ചെയ്തത്.

ഈറോഡിലും അയല്‍ ജില്ലകളിലുമായാണ് സംഭവം നടന്നത്. ഓരോ തവണയും അമ്മയ്ക്ക് ഇരുപതിനായിരം രൂപയും ഏജന്റിന് അയ്യായിരം രൂപയുമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ അമ്മയുടെ പങ്കാളി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. സേലത്തുള്ള തന്റെ ബന്ധുക്കളുടെ അടുക്കല്‍ അഭയം തേടിയതിനുപിന്നാലെ ബന്ധുക്കളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പോക്സോ ആക്ട് പ്രാകാരമാണ് കേസ് എടുത്തത്.

12 വയസ്സുള്ളപ്പോള്‍ മുതല്‍നാലു വര്‍ഷമായി എട്ടു തവണെയാണ് അണ്ഡാശയം ദാനം ചെയ്യാന്‍ കുട്ടിയെ നിര്‍ബന്ധിച്ചത്. ജൂണ്‍ 2ന് കുട്ടിയുടെ അമ്മയെയും, പങ്കാളിയെയും, ഏജന്റായി പ്രവര്‍ത്തിച്ച സുഹൃത്തിനെയും ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തു. ആധാര്‍ കാര്‍ഡ് കൃത്രിമമായി ഉണ്ടാക്കിയ ആളെയും അടുത്ത ദിവസം അറസ്റ്റ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in