മാര്‍ക്ക് ജിഹാദ് പരാമര്‍ശം വിഷലിപ്തം, കേന്ദ്രത്തെ പ്രതിഷേധമറിയിച്ചെന്ന് ആര്‍. ബിന്ദു

മാര്‍ക്ക് ജിഹാദ് പരാമര്‍ശം വിഷലിപ്തം, കേന്ദ്രത്തെ പ്രതിഷേധമറിയിച്ചെന്ന് ആര്‍. ബിന്ദു
Published on

ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകന്റെ മാര്‍ക്ക് ജിഹാദ് പരാമര്‍ശം വിഷലിപ്തമെന്നും കേന്ദ്രം കേരളത്തെ പ്രതിഷേധം അറിയിച്ചെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടി എടുക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കേരളം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്.

കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് കേരളം കത്തയച്ചത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍. ബിന്ദു.

മാര്‍ക്ക് ജിഹാദ് പരാമര്‍ശം വിഷലിപ്തം, കേന്ദ്രത്തെ പ്രതിഷേധമറിയിച്ചെന്ന് ആര്‍. ബിന്ദു
കേരളവും ഇരുട്ടിലേക്ക്, കല്‍ക്കരി ക്ഷാമം ബാധിച്ചെന്ന് വൈദ്യുതി മന്ത്രി

വര്‍ഗീയമായി വിഭജിക്കുക എന്നത് മാത്രമാണ് വിവാദ പരാമര്‍ശത്തിന് പിന്നില്‍. ഇത് ബോധപൂര്‍വ്വമുള്ള പരാമര്‍ശമാണ്. ഇടതുപക്ഷ വീക്ഷണത്തോടുള്ള എതിര്‍പ്പാണ് അധ്യാപകന്റെ പരാമര്‍ശത്തോടെ പുറത്ത് വന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൈപ്പിടിയിലാക്കാന്‍ കേരളത്തില്‍ നിന്നും മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നായിരുന്നു രാകേഷ് കുമാര്‍ പാണ്ഡെയുടെ ആരോപണം. ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികള്‍ക്കും ആവശ്യത്തിലധികം മാര്‍ക്ക് നല്‍കി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും രാകേഷ് കുമാര്‍ പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കേരളത്തില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറ്റുന്നില്ല. എന്നിട്ടും ഇവര്‍ ഇത്തരം യൂണിവേഴ്സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനുദാഹരണായി ചൂണ്ടിക്കാട്ടുന്നത് ജെഎന്‍.യു സര്‍വകലാശാലയാണ്. ഇടതുപക്ഷം ജെ.എന്‍.യു കൈയ്യടക്കിയത് പോലെ ഡല്‍ഹി സര്‍വകലാശാലയും കൈയടക്കാനുള്ള ശ്രമമാണെന്നായിരുന്നു രാകേഷ് പാണ്ഡെ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in