നൂറില്‍ രണ്ട് പേര്‍ എല്‍ഡിഎഫിന് കൂടുതലായി വോട്ട് ചെയ്തു, ലക്ഷക്കണക്കിന് വോട്ട് കേരളത്തില്‍ ഇടത് മുന്നണിക്ക് കൂടും; മുഹമ്മദ് റിയാസ്

നൂറില്‍ രണ്ട് പേര്‍ എല്‍ഡിഎഫിന് കൂടുതലായി വോട്ട് ചെയ്തു,
 ലക്ഷക്കണക്കിന് വോട്ട് കേരളത്തില്‍ ഇടത് മുന്നണിക്ക് കൂടും; മുഹമ്മദ് റിയാസ്
Published on

തൃക്കാക്കര എത് പ്രതിസന്ധി ഘട്ടത്തിലും യുഡിഎഫിനൊപ്പം നില്‍ക്കുന്ന സ്ഥലമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വോട്ട് കൂടി. നൂറില്‍ രണ്ട് പേര്‍ എല്‍ഡിഎഫിന് കൂടുതലായി വോട്ട് ചെയ്തു.

ഇതേ അനുപാതമാണ് മറ്റ് മണ്ഡലത്തിലെങ്കില്‍ പോലും എല്‍ഡിഎഫിന് ലക്ഷക്കണക്കിന് വോട്ട് കൂടും. അതുകൊണ്ട് ഭരണവിരുദ്ധ വികാരം ഉണ്ടായി എന്ന് പറയാന്‍ പറ്റില്ല. പ്രതീക്ഷിച്ച തോതില്‍ വോട്ട് വര്‍ധനയുണ്ടായില്ല. അത് പാര്‍ട്ടി പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ്.

മുഹമ്മദ് റിയാസിന്റെ വാക്കുകള്‍

പരാജയങ്ങളില്‍ കിതക്കുന്നവരല്ല എല്‍ഡിഎഫ്. പരാജയങ്ങളെ വിലയിരുത്തി കുതിക്കുന്നവരാണ് എല്‍ഡിഎഫെന്ന് ചരിത്രം എപ്പോഴും പഠിപ്പിച്ചിട്ടുണ്ട്. തൃക്കാക്കരയില്‍ ജനവിധിയെ അംഗീകരിക്കുന്നു. പൊതുവേ തൃക്കാക്കരയെന്ന മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം നമുക്കൊക്കെ അറിയാവുന്നതാണ്. ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് നടത്തിയത്.

വോട്ടെണ്ണുന്ന ദിവസം രാവിലെ പോലും ഒരാള്‍ക്കും തൃക്കാക്കര മണ്ഡലത്തില്‍ വളരെ ഈസി വാക്കോവര്‍ ആണെന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് എത്തി. എല്‍ഡിഎഫ് വോട്ട് 2021നെ അപേക്ഷിച്ച് വര്‍ധിച്ചു. നൂറില്‍ രണ്ട് പേര്‍ കൂടുതലായി എല്‍ഡിഎഫിന് വോട്ട് ചെയ്തു. ഇതേ അനുപാതമാണ് മറ്റ് മണ്ഡലത്തിലെങ്കില്‍ എല്‍ഡിഎഫിന് ലക്ഷക്കണക്കിന് വോട്ട് കൂടും. ഈ വോട്ട് വര്‍ധനവായിരുന്നില്ല ഉണ്ടാവേണ്ടത്. ഇതിനേക്കാള്‍ കൂടുതല്‍ വോട്ട് കൂടണമായിരുന്നു.

സ്ഥാനാര്‍ത്ഥി നല്ല നിലയില്‍ മണ്ഡലത്തില്‍ ഇടപെട്ടു. വോട്ടെണ്ണുന്നതിന്റെ തലേദിവസം വരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ്. എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ക്ക് ഏകോപനം ഉണ്ടായിട്ടുണ്ട് എന്നുള്ളത് വസ്തുതതയാണ്. മതനിരപേക്ഷതയ്ക്ക് വേണ്ടി ഒരു ചാഞ്ചാട്ടം ഇല്ലാത്ത നിലപാട് സ്വീകരിക്കുന്നത് എല്‍ഡിഎഫാണ്.

Related Stories

No stories found.
logo
The Cue
www.thecue.in