തിരുവനന്തപുരം: മന്ത്രി ജി.ആര്‍ അനില്‍ സര്‍ക്കാരിന്റെ ഓണക്കിറ്റ് നടന്‍ മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ നേരിട്ട് എത്തിച്ചു നല്‍കിയതില്‍ വിവാദം. റേഷന്‍ കട വഴി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റാണ് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നടന്‍ മണിയന്‍ പിള്ള രാജുവിന്റെ വീട്ടില്‍ നേരിട്ട് എത്തിച്ച് നല്‍കിയത്.
സാധാരണ റേഷന്‍ കടയിലെ ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് മണിയന്‍പിള്ള രാജുവിന് മന്ത്രി തന്നെ എത്തിച്ചു നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ മന്ത്രി തന്നെയാണ് കിറ്റ് വിതരണത്തിന്റെ ചിത്രം പങ്കുവെച്ചതും
ജൂലൈ 31 മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ആഗസ്ത് മൂന്ന് വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്.
മണിയന്‍ പിള്ള രാജു മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്‌സിഡിയില്ലാത്ത വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡ് അംഗമാണ്. ആഗസ്ത് 13 മുതല്‍ മാത്രമാണ് വെള്ള കാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നല്‍കിയിട്ടുള്ളത്.