'ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നു'; തിരുവോണം ബമ്പര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ആന്റണി രാജു

'ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നു'; തിരുവോണം ബമ്പര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ആന്റണി രാജു
Published on

ബമ്പര്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ഗതാഗത മന്ത്രിയുടെ പരാമര്‍ശം. ചടങ്ങിന്റെ അധ്യക്ഷനായിരുന്നു മന്ത്രി ആന്റണി രാജു. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശയായി മന്ത്രി ഇക്കാര്യം പറഞ്ഞത്.

'ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍ മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു', മന്ത്രി പറഞ്ഞു.

ശമ്പളം കൊടുക്കല്‍ കെ.എസ്.ആര്‍.ടി.സി.യെ സമ്പന്ധിച്ചിടത്തോളം വലിയ കീറാമുട്ടിയായി നില്‍ക്കുന്ന സമയത്താണ് മന്ത്രിയുടെ പരാമര്‍ശം. കുറച്ച് മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയത് കാരണം തൊഴിലാളി യൂണിയനുകള്‍ മാനേജ്‌മെന്റുമായി സമരത്തിലാണ്. ഇതിനിടെ സൂപ്പര്‍വൈസര്‍ ജീവനക്കാര്‍ക്കുമുമ്പ് സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ ലോട്ടറി പരാമര്‍ശം.

Related Stories

No stories found.
logo
The Cue
www.thecue.in