‘ഐടി വകുപ്പിന്റെ നടപടിയോട് വിയോജിപ്പില്ല’, നടക്കുന്നത് മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമെന്ന് മന്ത്രി എകെ ബാലന്‍

‘ഐടി വകുപ്പിന്റെ നടപടിയോട് വിയോജിപ്പില്ല’, നടക്കുന്നത് മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമെന്ന് മന്ത്രി എകെ ബാലന്‍

Published on

സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി കരാറുണ്ടാക്കിയ ഐടി വകുപ്പിന്റെ നടപിടിയോട് വിയോജിപ്പില്ലെന്ന് നിയമന്ത്രി എകെ ബാലന്‍. കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ രീതിയിലും സ്പ്രിങ്ക്‌ളറിന് കരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രവര്‍ത്തനത്തിന് കമ്പനി പ്രാപ്തമാണോ എന്നത് മാത്രമാണ് നോക്കേണ്ടത്, അത് ചെയ്യേണ്ടത് ഐടി വകുപ്പാണ്. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്പ്രിങ്ക്‌ളര്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യേണ്ടത് ഐടി വകുപ്പാണ് നിയമവകുപ്പ് അറിയേണ്ട യാതൊരു കാര്യവുമില്ല. ഇടപാട് സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ഐടി വകുപ്പിന് തോന്നിയാല്‍ മാത്രമേ നിയമവകുപ്പ് ഇത് പരിശോധിക്കേണ്ട കാര്യമുള്ളു. ഈ ഇടപാടില്‍ യാതൊരു അപാകതയും ഇല്ലെന്നാണ് ഐടി വകുപ്പിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണം തികച്ചും രാഷ്ട്രീയപരമാണ്. അവര്‍ക്ക് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ട്. പ്രളയം കൃത്രിമമായി സൃഷ്ടിച്ചതാണെന്നു പോലും പറയാന്‍ പ്രതിപക്ഷം തയ്യാറായി. സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ കൊടുക്കേണ്ടതില്ല എന്ന് പോലും പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ പോസീറ്റീവായ സമീപനമല്ല പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പ്രതികൂലമാകും എന്ന പേടിമൂലമാണ് ഇപ്പോള്‍ ഇത്തരത്തിലൂള്ള നീക്കമെന്നും മന്ത്രി ആരോപിച്ചു.

logo
The Cue
www.thecue.in