10,000 രൂപ റോയല്‍റ്റി നല്‍കി മില്‍മ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് ഫായിസ്

10,000 രൂപ റോയല്‍റ്റി നല്‍കി മില്‍മ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് ഫായിസ്
Published on

സോഷ്യല്‍ മീഡിയയിലെ ശക്തമായ മുറവിളികള്‍ക്കൊടുവില്‍ ഫായിസിന് റോയല്‍റ്റി നല്‍കി മില്‍മ. ഫായിസിന്റെ വാക്കുകള്‍ പരസ്യവാചകമാക്കിയതിന് പതിനായിരം രൂപയാണ് മലപ്പുറം സ്വദേശിയായ നാലാം ക്ലാസുകാരന് മില്‍മ പ്രതിഫലമായി നല്‍കിയത്. ഒപ്പം പതിനാലായിരം രൂപ വിലവരുന്ന ആന്‍ഡ്രോയ്ഡ് ടിവിയും, മില്‍മയുടെ എല്ലാ ഉള്‍പ്പന്നങ്ങളും കൈമാറി. അധികൃതര്‍ വീട്ടിലെത്തിയാണ് ഇവ സമ്മാനിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനുമായും നല്‍കുമെന്ന് ഫായിസും കുടുംബവും അറിയിച്ചു. 'ചെലൊല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല്ല' എന്ന ഫായിസിന്റെ വാക്കുകള്‍ മില്‍മ മലബാര്‍ വിഭാഗം പരസ്യവാചകമാക്കുകയായിരുന്നു. എന്നാല്‍ ഇതെടുക്കുന്ന കാര്യം ഫായിസിനെ മില്‍മ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിരുന്നില്ല, കൂടാതെ കടപ്പാട് പോലും പരാമര്‍ശിച്ചില്ല.

10,000 രൂപ റോയല്‍റ്റി നല്‍കി മില്‍മ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് ഫായിസ്
ആലപ്പുഴ ആറാട്ടുപുഴയില്‍ അയല്‍വാസികള്‍ ഏറ്റുമുട്ടി ; പൊലീസ് കേസെടുത്തു

എന്നാല്‍ കുട്ടിക്ക് റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖരടക്കം രംഗത്തെത്തി. കൂടാതെ സോഷ്യല്‍മീഡിയയില്‍ ആവശ്യം ശക്തമായി. സിപ്പപ്പും ഐസ്‌ക്രീമും ഒരു സര്‍ട്ടിഫിക്കറ്റുമായി അത് ഒതുങ്ങരുതെന്നും ആവശ്യമുയര്‍ന്നു. ഇത്തരത്തില്‍ പ്രതിഷേധം ശക്തമായി. ഇതോടെയാണ് മില്‍മ അധികൃതര്‍ വീട്ടിലെത്തി റോയല്‍റ്റി തുകയും സമ്മാനങ്ങളും കൈമാറിയത്.

Related Stories

No stories found.
logo
The Cue
www.thecue.in