മഹാരാഷ്ട്രയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറി; 15 മരണം

മഹാരാഷ്ട്രയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറി; 15 മരണം
Published on

മഹാരാഷ്ട്രിയിലെ ഒറംഗബാദ് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞു കയറി 15 പേര്‍ മരിച്ചു. റെയില്‍ പാളത്തില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15ഓടെയായിരുന്നു അപകടമുണ്ടായത്.

മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്ന് ഭുസാവലിലേക്ക് നടന്നുപോവുകയായിരുന്നു 20 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ് നാട്ടിലേക്ക് കാല്‍നടയായി മടങ്ങാന്‍ സംഘം തീരുമാനിച്ചത്. സംഘത്തില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റെയില്‍ ട്രാക്ക് വഴി നടന്ന് പോകവെ, ഔറംഗബാദിലെ കര്‍മാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ സംഘം കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് നാല് പേര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിന്റെ ഷോക്കിലായ ഇവര്‍ക്ക് പൊലീസ് കൗണ്‍സിലിങ് നല്‍കിയിരുന്നു.

ലോക്ക് ഡൗണായത് കൊണ്ട് ട്രെയിനുകള്‍ വരില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ ട്രാക്കില്‍ കിടന്ന് ഉറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പാളത്തില്‍ ആളുകള്‍ കിടക്കുന്നത് കണ്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും, പരുക്കേറ്റവരെ ഔറംഗബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in