സംഗീത-നാടക അക്കാദമിക്ക് രാഷ്ട്രീയ പ്രതിച്ഛായ കൊടുക്കേണ്ടതില്ല, തീരുമാനം എടുത്തതായി ആരും അറിയിച്ചിട്ടില്ല: എം ജി ശ്രീകുമാര്‍

സംഗീത-നാടക അക്കാദമിക്ക് രാഷ്ട്രീയ പ്രതിച്ഛായ കൊടുക്കേണ്ടതില്ല, തീരുമാനം എടുത്തതായി ആരും അറിയിച്ചിട്ടില്ല: എം ജി ശ്രീകുമാര്‍
Published on

സംഗീത നാടക അക്കാദമി ചെയര്‍മാനായി തന്നെ നിയമിക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍. ഇപ്പോഴുയരുന്ന വിവാദങ്ങള്‍ സംബന്ധിച്ച് കേട്ട് കേള്‍വി മാത്രമേ ഉള്ളു. സി.പി.ഐ.എം ഒന്നും അറിയിച്ചിട്ടില്ലെന്നും എം.ജി ശ്രീകുമാര്‍ മലയാള മനോരമയോട് പ്രതികരിച്ചു.

സി.പി.ഐ.എമ്മില്‍ മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ച് നേതാക്കളെ മാത്രമേ എനിക്ക് പരിചയമുള്ളു. എന്നും വകുപ്പ് മന്ത്രി സജി ചെറിയാനെപോലും പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്ക് രാഷ്ട്രീയ പ്രതിച്ഛായ കൊടുക്കേണ്ട കാര്യമില്ലെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു.

'ഇപ്പോഴുയരുന്ന വിവാദങ്ങള്‍ സംബന്ധിച്ച് കേട്ടുകേള്‍വി മാത്രമേ എനിക്കുള്ളു. ഇങ്ങനെയൊരു തീരുമാനം സി.പി.ഐ.എം എടുത്തതായി ഒരാളും എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ച് നേതാക്കളെ മാത്രമേ എനിക്ക് പരിചയമുള്ളു. വകുപ്പ് മന്ത്രി സജി ചെറിയാനെ പോലും പരിചയമില്ല. കേട്ട് കേള്‍വി വെച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്ക് രാഷ്ട്രീയ പ്രതിച്ഛായ കൊടുക്കേണ്ട കാര്യമില്ല,' എം.ജി ശ്രീകുമാര്‍ പറഞ്ഞു.

എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാക്കാന്‍ തീരുമാനിച്ചതു സംബന്ധിച്ച് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. എം.ജി ശ്രീകുമാര്‍ ബി.ജെ.പി അനുഭാവം ഉള്ള ആളാണെന്നുമുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ ഉയരുന്നുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ പ്രചരിക്കുകയും ചെയ്തു. നാടക കലാകാരന്മാരുടെ സംഘടനയും വിയോജിപ്പ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

അതേസമയം എം. ജി ശ്രീകുമാറിന്റെ നിയമനം സംബന്ധിച്ച തീരുമാനത്തില്‍ സിപിഐഎം പുനരാലോചന നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in