'കേരളം പൊലീസ് സ്റ്റേറ്റായി മാറുന്നോ?' ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ ലേഖനം ഒപ്പണ്‍ മാഗസിന്‍ ഓണ്‍ലൈനില്‍ ഒഴിവാക്കിയെന്ന് ആരോപണം

'കേരളം പൊലീസ് സ്റ്റേറ്റായി മാറുന്നോ?' ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ ലേഖനം ഒപ്പണ്‍ മാഗസിന്‍ ഓണ്‍ലൈനില്‍ ഒഴിവാക്കിയെന്ന് ആരോപണം
Published on

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്റെ ലേഖനം 'ഓപ്പണ്‍' മാഗസിന്‍ ഓണ്‍ലൈനില്‍ ഒഴിവാക്കിയെന്ന് ആരോപണം. 'കേരളം ഒരു പൊലീസ് സ്റ്റേറ്റ് ആയി മാറുന്നോ?' എന്ന തലക്കെട്ടിലാണ് എം.ജി.രാധാകൃഷ്ണന്‍ ഓപ്പണ്‍ മാഗസിനില്‍ ലേഖനം എഴുതിയിരുന്നത്.

നവംബര്‍ ഒമ്പതിലെ ലക്കത്തിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിറ്റേ ദിവസം തന്നെ മാസികയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ലേഖനം അപ്രത്യക്ഷമായെന്ന് എം.ജി.രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലേഖനത്തിന്റെ ഡിജിറ്റല്‍ പതിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു.

വിവാദമായ കേരള പൊലീസ് നിയമഭേദഗതിയും, ഇത് നടപ്പായാല്‍ മാധ്യമ സ്വാതന്ത്ര്യം അപകടത്തില്‍പ്പെടുന്നത് സംബന്ധിച്ച ആശങ്കയും പങ്കുവെക്കുന്നതായിരുന്നു ലേഖനത്തിന്റെ പ്രമേയം. അടിയന്തരാവസ്ഥക്ക് ശേഷം കെ കരുണാകരനെ ശക്തമായി ചോദ്യം ചെയ്തുകൊണ്ട് നിയമസഭാംഗമായ പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. അതേ നേതാവാണ് ഇപ്പോള്‍ പുതിയ പൊലീസ് ഭേദഗതിയുമായി രംഗതെത്തിയിരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാസികയുടെ പേജ് 42 മുതല്‍ 44 വരെയായിരുന്നു ലേഖനം. ഈ പേജുകള്‍ ഇപ്പോള്‍ അപ്രത്യക്ഷമായെന്ന് പറയുന്നു. നിലവില്‍ മാസികയുടെ ഡിജിറ്റല്‍ പതിപ്പില്‍ 41-ാം പേജ് കഴിഞ്ഞാല്‍ 46-ാം പേജാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in