പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ പൊതുയോഗം ബഹിഷ്‌കരിച്ച് നാട്ടുകാര്‍,  കടകളടച്ച് വ്യാപാരികള്‍ 

പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ പൊതുയോഗം ബഹിഷ്‌കരിച്ച് നാട്ടുകാര്‍, കടകളടച്ച് വ്യാപാരികള്‍ 

Published on

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബിജെപി നടത്തിയ ജനജാഗ്രതാ സദസ് ബഹിഷ്‌കരിച്ച് നാട്ടുകാരും വ്യാപാരികളും. ആലപ്പുഴ അമ്പലപ്പുഴയില്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഉദ്ഘാടകനായ പരിപാടിയാണ് പ്രദേശവാസികള്‍ ബഹിഷ്‌കരിച്ചത്. അമ്പലപ്പുഴയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ വളഞ്ഞവഴിയില്‍ ബിജെപി മണ്ഡലം കമ്മിറ്റി ശനിയാഴ്ച വൈകീട്ടാണ് പൊതുയോഗം നടത്തിയത്. വലിയ പ്രചരണമടക്കം നല്‍കി കൊട്ടിഘോഷിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ പൊതുയോഗം ബഹിഷ്‌കരിച്ച് നാട്ടുകാര്‍,  കടകളടച്ച് വ്യാപാരികള്‍ 
‘ചീനാറിന്‍ തോട്ടം മുഴുവന്‍ ചോര മണക്കുന്നേ’; കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ ഗാനവുമായി ബിജിബാല്‍

എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ വേദിയൊരുക്കി കസേരകള്‍ നിരത്തുമ്പോഴേക്കും വ്യാപാരികള്‍ കടകളടച്ചു. നാട്ടുകാരും പരിപാടിയില്‍ നിന്ന് അകന്നുനിന്നു. പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങിയതുമില്ല. ഇതോടെ ചടങ്ങില്‍ പുറത്തുനിന്നെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാത്രമായി. പൗരത്വ ഭേദഗതി നിയമത്തെ പിന്‍തുണച്ചുള്ള എം.ടി രമേശിന്റെ പ്രസംഗം കേള്‍ക്കാന്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്.

പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ പൊതുയോഗം ബഹിഷ്‌കരിച്ച് നാട്ടുകാര്‍,  കടകളടച്ച് വ്യാപാരികള്‍ 
‘ഇതാണ് താലിബാന്‍വല്‍ക്കരണം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്തത് ഇതുതെന്നെയെന്ന് അനുരാഗ് കശ്യപ്   

അതിനിടെ സുരക്ഷയ്‌ക്കെന്ന് പറഞ്ഞ് ബിജെപി ഒരു വണ്ടി പൊലീസിനെ ഇറക്കുകയും ചെയ്തിരുന്നു. മുസ്ലിം സമുദായത്തിന് പൗരത്വം നഷ്ടപ്പെടുമെന്ന രീതിയില്‍ പ്രചാരണം നടത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസുമെന്നായിരുന്നു പ്രസംഗത്തില്‍ എംടി രമേശുയര്‍ത്തിയ ആരോപണം.

logo
The Cue
www.thecue.in