മധ്യപ്രദേശിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സംഘപരിവാര്‍ നേതാക്കളെ കുറിച്ചും പഠിക്കണം; സിലബസില്‍ മാറ്റം

മധ്യപ്രദേശിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സംഘപരിവാര്‍ നേതാക്കളെ കുറിച്ചും പഠിക്കണം; സിലബസില്‍ മാറ്റം
Published on

മധ്യപ്രദേശിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ സംഘപരിവാര്‍ നേതാക്കളെ കുറിച്ചും പഠിക്കണം. ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാര്‍, സംഘപരിവാര്‍ നേതാവായിരുന്ന ദീനദയാല്‍ ഉപാധ്യയ എന്നിവരുടെ തുടങ്ങിയവരുടെ ജീവചരിത്രമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമൂഹികവും മെഡിക്കല്‍ പരവുമായ ധാര്‍മ്മികത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ആയുര്‍വേദത്തില്‍ പ്രധാന സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹര്‍ഷി ചരകനെ കുറിച്ചും, ഇന്ത്യയിലെ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന സുശ്രുത് മുനിയെ കുറിച്ചും പാഠഭാഗങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഈ വ്യക്തികളുടെ ജീവചരിത്രം പഠിക്കുന്നതിലൂടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ മികച്ച സ്വഭാവം കെട്ടിപ്പടുക്കാന്‍ സാധിക്കും. സ്വാമി വിവേകാനന്ദനെ കുറിച്ചും, ബി.ആര്‍.അംബേദ്കറെ കുറിച്ചുമുള്ള ഭാഗങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഇന്ത്യന്‍ സ്വാത്രന്ത്ര്യസമര പോരാട്ടത്തില്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി അവകാശപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in