പിണറായി തുടരും, ശബരിമല ബാധിക്കില്ല, സ്ത്രീവോട്ടര്‍മാരുടെ പിന്തുണയിലും പിണറായി മുന്നില്‍; മീഡിയ വണ്‍ സര്‍വേ

പിണറായി തുടരും, ശബരിമല ബാധിക്കില്ല, സ്ത്രീവോട്ടര്‍മാരുടെ പിന്തുണയിലും പിണറായി മുന്നില്‍; മീഡിയ വണ്‍ സര്‍വേ
Published on

മീഡിയവണ്‍ ചാനലും പൊളിറ്റിക്യു മാര്‍ക്കും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയില്‍ പിണറായി വിജയന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രവചനം.

36% പേര്‍ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് പിണറായി വിജയനെ ആണ്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 23% പേരാണ് പിന്തുണച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് 10% പേരുടെ പിന്തുണയാണ് സര്‍വേയില്‍ ലഭിച്ചത്. ശശി തരൂരിന് 1% പേരുടെ പിന്തുണയാണ് ലഭിച്ചത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഇ ശ്രീധരന് 5% പേരുടെ പിന്തുണ ലഭിച്ചു.

140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തതെന്ന് മീഡിയാ വണ്‍. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേര്‍ അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ ഭരണം മോശമാണെന്നും. 38 ശതമാനം പേര്‍ എല്‍.ഡി.എഫിനെ പിന്തുണച്ചപ്പോള്‍, 34 ശതമാനം പേരുടെ പിന്തുണയാണ് യു.ഡി.എഫിന് ലഭിച്ചത്. ഒന്‍പത് ശതമാനം പേര്‍ എന്‍.ഡി.എയെ പിന്തുണക്കുമ്പോള്‍, 19 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. വടക്കന്‍ കേരളത്തില്‍, നാളെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 41 ശതമാനം പേരാണ് എല്‍.ഡി.എഫിനായി വോട്ട് രേഖപ്പെടുത്തുക. യു.ഡി.എഫിന് 35 ശതമാനം പേരും, ബി.ജെ.പിക്ക് ആറ് ശതമാനം പേരും പിന്തുണ നല്‍കും. 18 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. മധ്യ കേരളത്തില്‍ എല്‍.ഡി.എഫിന് 40 ശതമാനം പേരുടെ പിന്തുണ ഉണ്ടാകുമെങ്കില്‍, തെക്കന്‍ കേരളത്തില്‍ 34 ശതമാനത്തിന്റെ പിന്തുണയാണ് ലഭിക്കുന്നത്. യു.ഡി.എഫിന് അത് യഥാക്രമം 33, 38 ശതമാനമാണ്. ബി.ജെ.പിക്ക് രണ്ടിടത്തും പത്ത് ശതമാനം വോട്ട് ലഭിക്കും.

അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് 40 ശതമാനം സ്ത്രീകള്‍ പിണറായി വിജയനെന്നും 21% ഉമ്മന്‍ചാണ്ടിയെയും,, എട്ട് ശതമാനം രമേശ് ചെന്നിത്തലയെയും അഞ്ച് ശതമാനം ഇ ശ്രീധരനെയും തെരഞ്ഞെടുത്തു. ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പൊളിറ്റിക്യു സര്‍വേ ഫലം.54% പേരാണ് ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകില്ല എന്ന അഭിപ്രായം പങ്കുവെച്ചത്. 34% ശതമാനം പേര്‍ ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. 13% പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

സര്‍വേ ഫലങ്ങള്‍:

അടുത്ത മുഖ്യമന്ത്രി ആര് ?

പിണറായി വിജയന്‍ 36%

ഉമ്മന്‍ചാണ്ടി 23%

രമേശ് ചെന്നിത്തല 10%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 5%

മറ്റാരെങ്കിലും 25%

.........................

വടക്കന്‍ കേരളം

പിണറായി വിജയന്‍ 37%

ഉമ്മന്‍ചാണ്ടി 24%

രമേശ് ചെന്നിത്തല 7%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 3%

മറ്റാരെങ്കിലും 28%

........................

മധ്യകേരളം

പിണറായി വിജയന്‍ 40%

ഉമ്മന്‍ചാണ്ടി 20%

രമേശ് ചെന്നിത്തല 14%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 7%

മറ്റാരെങ്കിലും 18%

തെക്കന്‍കേരളം

പിണറായി വിജയന്‍ 28%

ഉമ്മന്‍ചാണ്ടി 28 %

രമേശ് ചെന്നിത്തല 11%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 4 %

മറ്റാരെങ്കിലും 28%

................

അടുത്ത മുഖ്യമന്ത്രി ആര് ? (പുരുഷന്‍മാര്‍)

പിണറായി വിജയന്‍ 31%

ഉമ്മന്‍ചാണ്ടി 27%

രമേശ് ചെന്നിത്തല 11%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 5%

മറ്റാരെങ്കിലും 25%

.........................

വടക്കന്‍ കേരളം

പിണറായി വിജയന്‍ 33%

ഉമ്മന്‍ചാണ്ടി 27%

രമേശ് ചെന്നിത്തല 8%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 3%

മറ്റാരെങ്കിലും 28%

........................

മധ്യകേരളം

പിണറായി വിജയന്‍ 36%

ഉമ്മന്‍ചാണ്ടി 23%

രമേശ് ചെന്നിത്തല 16%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 7%

മറ്റാരെങ്കിലും 17%

....................

തെക്കന്‍കേരളം

പിണറായി വിജയന്‍ 27%

ഉമ്മന്‍ചാണ്ടി 29 %

രമേശ് ചെന്നിത്തല 11%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 4 %

മറ്റാരെങ്കിലും 28%

.....................................................................

.........................................................................................................................................

അടുത്ത മുഖ്യമന്ത്രി ആര് - സ്ത്രീകള്‍

പിണറായി വിജയന്‍ 40%

ഉമ്മന്‍ചാണ്ടി 21%

രമേശ് ചെന്നിത്തല 8%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 5%

മറ്റാരെങ്കിലും 25%

.........................

വടക്കന്‍ കേരളം

പിണറായി വിജയന്‍ 41%

ഉമ്മന്‍ചാണ്ടി 25%

രമേശ് ചെന്നിത്തല 6%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 3%

മറ്റാരെങ്കിലും 24%

........................

മധ്യകേരളം

പിണറായി വിജയന്‍ 40%

ഉമ്മന്‍ചാണ്ടി 21%

രമേശ് ചെന്നിത്തല 14%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 7%

മറ്റാരെങ്കിലും 17%

....................

തെക്കന്‍കേരളം

പിണറായി വിജയന്‍ 31%

ഉമ്മന്‍ചാണ്ടി 27 %

രമേശ് ചെന്നിത്തല 9%

ശശി തരൂര്‍ 1%

ഇ ശ്രീധരന്‍ 4 %

മറ്റാരെങ്കിലും 28%

..................................................................

അടുത്ത മുഖ്യമന്ത്രി ആര് ( 35ന് താഴെ‍)

പിണറായി വിജയന്‍ - 42%

ഉമ്മന്‍ചാണ്ടി -21%

രമേശ് ചെന്നിത്തല- 7%

ശശി തരൂര്‍- 1%

ഇ ശ്രീധരന്‍- 4%

മറ്റുള്ളവര്‍ -25%

...........................................

അടുത്ത മുഖ്യമന്ത്രി ആര് ( 35ന് മുകളില്‍)

പിണറായി വിജയന്‍ - 33%

ഉമ്മന്‍ചാണ്ടി -26%

രമേശ് ചെന്നിത്തല- 12%

ശശി തരൂര്‍-1%

ഇ ശ്രീധരന്‍-5%

മറ്റുള്ളവര്‍ -23%

വിവരങ്ങള്‍ക്ക് കടപ്പാട് -മീഡിയവണ്‍ വെബ് സൈറ്റ്

Related Stories

No stories found.
logo
The Cue
www.thecue.in