ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള ഫയലുകള്‍ കാണണം; മീഡിയവണ്‍ സംപ്രേഷണ വിലക്ക് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും

ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള ഫയലുകള്‍ കാണണം; മീഡിയവണ്‍ സംപ്രേഷണ വിലക്ക് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും
Published on

മീഡിയ വണ്‍ ലൈസന്‍സ് റദ്ദ് ചെയ്തതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സുരക്ഷാകാരണങ്ങളുന്നയിച്ച് ചാനലിന്റെ ലൈസന്‍സ് റദ്ദുചെയ്തതുമായി ബന്ധപ്പെട്ട്

ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കണമെന്നും കോടതി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുറന്ന കോടതിയില്‍ പറയാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ത്യ എസ് മനു പറഞ്ഞു. ആവശ്യമെങ്കില്‍ സീല്‍ഡ് കവറില്‍ വിവരങ്ങള്‍ ലഭ്യമാക്കാമെന്നും കേന്ദ്രം.രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്ര കോടതിയില്‍.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു ചാനലിന്റെ ലൈസന്‍സ് മുന്‍കൂട്ടി അറിയിക്കാതെ റദ്ദ് ചെയ്യാന്‍ സാധിക്കില്ലെന്ന് മീഡിയവണിന് വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാര്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള ഫയലുകള്‍ കാണണമെന്ന് കോടതി പറഞ്ഞു. പേരുകളൊന്നും വെളിപ്പെടുത്തിയില്ലെങ്കിലും എന്തുകൊണ്ട് ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്തുവെന്നത് പറയണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്തത നടപടി ഹൈക്കോട ഇടക്കാലത്തേക്ക് തടഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in