ഇത് മാസ്റ്റർ പീസ്, ഫോട്ടോ ജേണലിസത്തിലെ അപൂർവത; മനോരമയെ അഭിനന്ദിച്ച് കെ.സി.ജോസഫ്

ഇത് മാസ്റ്റർ പീസ്, ഫോട്ടോ ജേണലിസത്തിലെ അപൂർവത;  മനോരമയെ അഭിനന്ദിച്ച് കെ.സി.ജോസഫ്
Published on

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമ തോമസിന്റെ വിജയത്തിന് ശേഷം പുറത്തിറങ്ങിയ ഇന്നത്തെ മലയാള മനോരമ പത്രം ഫ്രണ്ട് പേജില്‍ പ്രധാന വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രത്തെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ഉമ തോമസ് പി.ടി തോമസിന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് കരയുന്ന ഫോട്ടോയായിരുന്നു ഉമയുടെ ഗംഭീര വിജയത്തിന് ശേഷമുള്ള ദിവസത്തെ വാര്‍ത്തയില്‍ മലയാള മനോരമായി പ്രധാന ഫോട്ടോയായി നല്‍കിയത്.

'ഇത് അപൂര്‍വ്വമായ ഫോട്ടോഗ്രാഫിക് ജേണലിസമാണ്. മനോരമയുടെ ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനം. വിജയാഘോഷത്തിന് ശേഷവും, ദിവസത്തിന് ഒടുവില്‍ ഉമയ്ക്ക് തന്റെ നഷ്ടവും ഏകാന്തതയുമാണ് അനുഭവപ്പെടുന്നത്. ഈ ചിത്രം ഒരു മാസ്റ്റര്‍ പീസാണ്,'' കെ.സി ജോസഫ് പറഞ്ഞു.

മനോരമയ്ക്ക് പുറമെ മാതൃഭൂമിയും കേരള കൗമുദിയുമെല്ലാം ഉമ തോമസ് പിടിക്ക് മുന്നില്‍ കരയുന്ന ചിത്രം വലിയ പ്രാധാന്യത്തില്‍ നല്‍കിയിരുന്നു. പ്രിയ പി.ടി എന്ന തലക്കെട്ടില്‍ ഉള്‍ പേജിലായിരുന്നു മാതൃഭൂമി ഫോട്ടോ നല്‍കിയത്.

ഹൃദയത്തില്‍ ഉമ എന്ന തലക്കെട്ടില്‍ മനോരമ നല്‍കിയ വാര്‍ത്തയ്ക്ക് ഉപയോഗിച്ച ചിത്രത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മികച്ച ഭൂരിപക്ഷത്തില്‍ ഒരു മണ്ഡലത്തിന്റെ എം.എല്‍.എ ആയി വിജയിച്ചിട്ടും എന്ത് കൊണ്ട് ഇത്തരമൊരു ചിത്രം മനോരമ ഉപയോഗിക്കുന്നു എന്ന തരത്തില്‍ ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in