'സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണം'; പന്നിയാക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ഡി.എഫ്.ഒ ഓഫീസിലേക്ക് നാട്ടുകാരുടെ മാര്‍ച്ച്

'സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണം'; പന്നിയാക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ഡി.എഫ്.ഒ ഓഫീസിലേക്ക് നാട്ടുകാരുടെ മാര്‍ച്ച്
Published on

പാലക്കാട് നെന്മാറ ഒലിപ്പാറയില്‍ പന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ഡി.എഫ്.ഒ ഓഫീസിലേക്ക് നാട്ടുകാരുടെ മാര്‍ച്ച്. പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണെന്നും, ഇതിന് സര്‍ക്കാര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വെള്ളിയാഴ്ചയായിരുന്നു ഒലിപ്പാറ സ്വദേശിയായ ടാപ്പിങ് തൊഴിലാളിയായ മണി(75) പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തിയായി.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഇതിനും മുമ്പും പ്രദേശത്ത് ഇത്തരം വന്യജീവികളുടെ ആക്രണങ്ങളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനയുടെയും പുലിയുടെയും ഉള്‍പ്പടെ ശല്യം പ്രദേശത്തുണ്ട്. വന്യജീവികള്‍ വളര്‍ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടു പോകുന്ന സംഭവങ്ങളും നിരവധിയാണ്. ഇതിന് ശാശ്വതമായ പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യമെന്നും നാട്ടുകാര്‍ പറയുന്നു. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം.

അതിക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മണിക്ക് നേരിടേണ്ടി വന്നതെന്നും നാട്ടുകാര്‍. പ്രദേശത്തുള്ളവരുടെ ജീവനും, സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in