മരട് ഫ്‌ളാറ്റ് പൊളിക്കല്‍ അഞ്ച് മിനുട്ട് വ്യത്യാസത്തില്‍; തയ്യാറെടുപ്പുകളും നിയന്ത്രണങ്ങളും ഇവയാണ്

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ അഞ്ച് മിനുട്ട് വ്യത്യാസത്തില്‍; തയ്യാറെടുപ്പുകളും നിയന്ത്രണങ്ങളും ഇവയാണ്

Published on

മരട് ഫ്‌ളാറ്റ് പൊളിക്കുന്നത് കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ. പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ ഉണ്ടാകും.

ആദ്യം പൊളിക്കുന്നത് എച്ച് ടു ഒ

ജനുവരി 11ന് രാവിലെ 11ന് ആണ് എച്ച് ടു ഒ ഫ്‌ളാറ്റ് പൊളിക്കുന്നത്. അഞ്ച് മിനുട്ട് മുമ്പ് ഗതാഗതം വഴിതിരിച്ചുവിടും. എച്ച് ടു ഒയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങിയിട്ടുണ്ട്. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് പൊളിക്കുന്നത്. എച്ച് ടു ഒക്ക് പിന്നാലെ ആല്‍ഫാ സെറിന്‍ അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ 11.05ന് പൊളിക്കും. ആല്‍ഫ സെറിന്റെ രണ്ട് കെട്ടിടങ്ങളാണ് പൊളിക്കുക. മുന്‍പ് ഇത് അരമണിക്കൂര്‍ ഇടവിട്ടാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഗതാഗത നിയന്ത്രണമടക്കമുളള മറ്റ് കാര്യങ്ങള്‍ കണക്കിലെടുത്ത് 5ല മിനിറ്റ് വ്യത്യാസത്തിലായി മാറ്റി നിശ്ചയിക്കുകയായിരുന്നു.

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ അഞ്ച് മിനുട്ട് വ്യത്യാസത്തില്‍; തയ്യാറെടുപ്പുകളും നിയന്ത്രണങ്ങളും ഇവയാണ്
മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റിന് കീഴില്‍ ഇടിഞ്ഞു വീഴാറായ വീടുണ്ട്, അതില്‍ രണ്ട് ജീവിതങ്ങളും 

മോക്ക് ഡ്രില്‍, 500 പൊലീസുകാര്‍ വീതം

ഫ്‌ളാറ്റ് പൊളിക്കുന്നതിന് തലേന്നാള്‍ മോക്ക് ഡ്രില്‍ നടത്തും. കായലിലും റോഡിലും പൊലീസ് നിയന്ത്രണമുണ്ടാകും. 200 മീറ്റര്‍ ദൂരെയാണ് ജനങ്ങളെയും മാധ്യമങ്ങളെയും നിര്‍ത്തുക. ഓരോ ഫ്‌ളാറ്റിലും 500 പോലീസുകാരെ വിനിയോഗിക്കും. ഇത് കൂടാതെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സാന്നിധ്യമുണ്ടാകും. കായലിലൂടെ ആളുകളെത്താതെയിരിക്കാനാണ് ഇവരുടെ സഹായം തേടിയിരിക്കുന്നത്.

ഗതാഗതം വഴിതിരിച്ചുവിടും, ഡ്രോണുകള്‍ അനുവദിക്കില്ല

ജനുവരി 12ന് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കും. ഫ്‌ളാറ്റ് പൊളിക്കുന്നതിന് അഞ്ച് മിനുട്ട് മുമ്പ് ഗതാഗതം വഴിതിരിച്ചുവിടും. ആളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തും. ഡ്രോണുകള്‍ ഉള്‍പ്പെടെ നിയന്ത്രിത മേഖലയില്‍ അനുവദിക്കില്ല. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഫ്‌ളാറ്റ് പൊളിക്കുന്നത് ചിത്രീകരിക്കുന്നതിനും കാണുന്നതിനും വിവിധ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അരമണിക്കൂര്‍ മുന്‍പ് അലേര്‍ട്ട്,

ഫ്‌ലാറ്റ് പൊളിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് മുതല്‍ ഒരു മിനിറ്റ് മുന്‍പ് വരെ വിവിധ അലേര്‍ട്ടുകള്‍ പുറപ്പെടുവിക്കും. ഫളാറ്റ് പൊളിച്ചതിന് ശേഷം വലിയ പുകപടലമുണ്ടാകും, അതുകൊണ്ട് കാഴ്ചക്കാര്‍ ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കണം. ഫ്‌ളാറ്റ് പൊളിച്ച് ഒരു മിനിറ്റിന് ശേഷം ഫയര്‍ എഞ്ചിനുകള്‍ ഉപയയോഗിച്ച് അവശിഷ്ടങ്ങള്‍ക്ക് മേല്‍ വെള്ളം ഒഴിച്ച് പുക നിയന്ത്രിക്കും.

logo
The Cue
www.thecue.in