കമ്പമലയില്‍ ആയുധങ്ങളുമായി മാവോയിസ്റ്റ് പ്രകടനം; സംഘത്തില്‍ സ്ത്രീകളും 

കമ്പമലയില്‍ ആയുധങ്ങളുമായി മാവോയിസ്റ്റ് പ്രകടനം; സംഘത്തില്‍ സ്ത്രീകളും 

Published on

മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകള്‍ മാവോയിസ്റ്റ് പ്രകടനം. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ച കമ്പമല കോളനിയിലാണ് മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയത്. സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ഇവര്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. നാട്ടുകാരോട് സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. പോലീസും വനം വകുപ്പും തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ തുടങ്ങി.

കമ്പമലയില്‍ ആയുധങ്ങളുമായി മാവോയിസ്റ്റ് പ്രകടനം; സംഘത്തില്‍ സ്ത്രീകളും 
'ഞങ്ങളുടെ താടിയാണ് അവര്‍ക്ക് പ്രശ്‌നം'; മലയാളി ക്യാമറാമാനെ തീവ്രവാദിയാക്കി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാജപ്രചാരണം

കമ്പമല തൊഴിലാളികള്‍ ശ്രീലങ്കക്കാരല്ലെന്നും, പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുമെന്നുമാണ് ഇവര്‍ പതിച്ച പോസ്റ്ററില്‍ പറയുന്നത്. വിവിധ സംഘടനകള്‍ പൗരത്വ ഭേദഗതിക്കെതിരായി നടത്തുന്ന പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു. സിപിഐ മാവോയിസ്റ്റ് കബനി എന്നാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

logo
The Cue
www.thecue.in