റാഗിംഗിനിടെ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്തു; എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

റാഗിംഗിനിടെ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്തു; എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Published on

റാഗിംഗിന് ഇരയായ പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു. വിദ്യാര്‍ത്ഥിയെ അക്രമിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദില്‍ഷാദാണ് റാഗിംഗിനിരയായത്. കോളേജിന് മുന്നിലെ ബസ് സ്‌റ്റോപ്പില്‍ വച്ച് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ എംഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു.സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്നതിനിടയില്‍ കൂട്ടത്തിലൊരാള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ദില്‍ഷാദ് പറയുന്നത്.

വുഷു താരമായ ദില്‍ഷാദ് കഴിഞ്ഞ തവണ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. ഗുരുതരമായി പരിക്കേറ്റതിനാല്‍ അടുത്ത ദിവസം നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ലെന്ന ആശങ്കയിലാണ് ദില്‍ഷാദ്.

കഴിഞ്ഞ വര്‍ഷം റാഗിംഗിന്റെ പേരില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമണം നടന്നിരുന്നു. വിദ്യാര്‍ത്ഥിയും കാഴ്ച നഷ്ടപ്പെടുകയും മറ്റൊരു വിദ്യാര്‍ത്ഥിയും കര്‍ണ്ണപുടം തകര്‍ക്കുകയും ചെയ്തിരുന്നു.

ദില്‍ഷാദിനെ അക്രമിച്ച സംഭവിത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷിബില്‍, ഷനില്‍ എന്നിവരുള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ദില്‍ഷാദ് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

logo
The Cue
www.thecue.in