‘രേഖ വ്യാജമെങ്കില്‍ ദിനേശ് മേനോന്റെ വെല്ലുവിളി സ്വീകരിക്കൂ’; കാപ്പന്‍ കോടതിയില്‍ പോകണമെന്ന് ഷിബു ബേബി ജോണ്‍
താന്‍ പുറത്തുവിട്ട രേഖ വ്യാജമാണെങ്കില്‍ മാണി സി കാപ്പന്‍ കോടതിയില്‍ പോകണമെന്ന് ഷിബു ബേബി ജോണ്‍. മൊഴിയുടെ പകര്‍പ്പ് രണ്ടാഴ്ച്ച മുന്നേ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്ന് യുഡിഎഫ് നേതാവ് പറഞ്ഞു. തെളിവ് വ്യാജമെങ്കില്‍ പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്ന മാണി സി കാപ്പന്‍ എന്തുകൊണ്ട് നിയമനടപടിക്ക് പോയില്ല? സിബിഐ നല്‍കിയ ഈ മൊഴിപകര്‍പ്പിനെ കുറിച്ച് ദിനേശ് മേനോന്‍ തന്നെ മറുപടി പറഞ്ഞു കഴിഞ്ഞെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി.
ഇത് വ്യാജരേഖയെന്ന് ആക്ഷേപം മാണി സി കാപ്പന് ഉണ്ടെങ്കില്‍ ദിനേശ് മേനോന്റെ വെല്ലുവിളി സ്വീകരിച്ച് കോടതിയില്‍ പോയി ഇത് തെളിയിക്കാന്‍ ശ്രമിക്കണം.
ഷിബു ബേബി ജോണ്‍
താന്‍ മാണി സി കാപ്പനെ വിളിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നത് വസ്തുതാ വിരുദ്ധമാണ്, മാണി സി കാപ്പന്‍ തന്നെയാണ് വിളിച്ചത്. രണ്ടാഴ്ച്ച മുന്‍പ് ദിനേശ് മേനോന്‍ ഉന്നയിച്ച ആരോപ ണം ചര്‍ച്ച ചെയ്യാതെ പോയത് പ്രതിപക്ഷ ഉത്തരവാദിത്വബോധത്തോടെ തന്നെയാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിച്ചതെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
രേഖ വ്യാജമാണെന്ന മാണി സി കാപ്പന്റെ ആരോപണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ രംഗത്തെത്തി. മൊഴി കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് കോടതി തീരുമാനിക്കും. മാണി സി കാപ്പനെതിരെ കേസ് കൊടുത്തിട്ടുണ്ട്. അയാള്‍ക്ക് അത്രയും ധൈര്യമുണ്ടെങ്കില്‍ എന്റെ പേരില്‍ കേസ് കൊടുക്കട്ടെ. അപകീര്‍ത്തി കേസ് കൊടുക്കുമ്പോള്‍ ഞാനത് കോടതിയില്‍ അവതരിപ്പിക്കാം. നിങ്ങളോ ഞാനോ ഓടിച്ചെന്നാല്‍ സിബിഐ എന്ന സ്ഥാപനത്തില്‍ നിന്ന് ഒരു രേഖയെടുക്കാന്‍ കഴിയില്ല. രേഖ താന്‍ മാധ്യമങ്ങളുടെ മുന്നില്‍ വെച്ചതാണെന്നും ദിനേശ് മേനോന്‍ വ്യക്തമാക്കി.
ഷിബു ബേബി ജോണിന്റെ പ്രതികരണം
എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിപാദിച്ച മാണി സി കാപ്പന്റെ മൊഴി വ്യാജമാണ് എന്ന പ്രചരണമാണ് ചിലകേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നത്..... ഈ തെളിവുകള്‍ രണ്ട് ആഴ്ച്ച മുന്നേ പൊതുസമൂഹത്തിന്റെ മുന്നില്‍ വന്നതാണ്, ചില മാധ്യമങ്ങള്‍ അന്ന് തന്നെ ഇത് പുറത്തുവിട്ടതും ആണ്.!
ഈ തെളിവ് വ്യാജമെങ്കില്‍ പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്ന മാണി സി കാപ്പന്‍ എന്തുകൊണ്ട് നിയമനടപടിക്ക് പോയില്ല? സിബിഐ നല്‍കിയ ഈ മൊഴിപകര്‍പ്പിനെ കുറിച്ച് ദിനേശ് മേനോന്‍ തന്നെ മറുപടി പറഞ്ഞു കഴിഞ്ഞു, ദിനേശ് മേനോന്‍ പുറത്തുവിട്ട ഈ തെളിവ് വ്യാജം എങ്കില്‍ നിയമനടപടി എടുക്കാന്‍ ദിനേശ് മേനോന്‍ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.!
ഞാന്‍ മാണി സി കാപ്പനെ വിളിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നത് തന്നെ വസ്തുതാ വിരുദ്ധമാണ്, മാണി സി കാപ്പന്‍ എന്നെയാണ് വിളിച്ചത്. രണ്ടാഴച മുന്‍പ് ദിനേശ് മേനോന്‍ പറഞ്ഞ ആരോണം ചര്‍ച്ച ചെയ്യാതെ പോയത് പ്രതിപക്ഷ ഉത്തരവാദിത്വബോധത്തോടെ തന്നെയാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിച്ചത്.!
ആവര്‍ത്തിച്ചു പറയട്ടെ, ഈ രേഖ രണ്ട് ആഴ്ച്ച മുന്നേ ദിനേശ് മേനോന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തവരുള്‍പെടുന്ന പൊതുസമൂഹത്തിന് മുന്നില്‍ വച്ചതാണ്.... സിബിഐ ദിനേശ് മേനോന് നല്‍കിയത് വ്യാജരേഖ എന്ന് മാണി സി കാപ്പന് ആരോപണം ഉണ്ടെങ്കില്‍ നിയമനടപടി എടുക്കാന്‍ ദിനേശ് മേനോന്‍ ഇന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇത് വ്യാജരേഖയെന്ന് ആക്ഷേപം മാണി സി കാപ്പന് ഉണ്ടെങ്കില്‍ ദിനേശ് മേനോന്റെ വെല്ലുവിളി സ്വീകരിച്ച് കോടതിയില്‍ പോയി ഇത് തെളിയിക്കാന്‍ ശ്രമിക്കണം.!