മാണി.സി.കാപ്പന് പുതിയ പാര്‍ട്ടി; എന്‍.സി.കെ

മാണി.സി.കാപ്പന് പുതിയ പാര്‍ട്ടി; എന്‍.സി.കെ
Published on

എന്‍.സി.പിയില്‍ നിന്നും പുറത്തായ മാണി.സി.കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാണണലിസ്റ്റ് കോണ്‍ഗ്രസ് കേരള(എന്‍.സി.കെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. യു.ഡി.എഫില്‍ ഘടകകക്ഷിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാണി.സി.കാപ്പന്‍ വ്യക്തമാക്കി.

മാണി.സി.കാപ്പനാണ് പ്രസിഡന്റ്. ബാബു കാര്‍ത്തികേയനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. പാലായില്‍ രണ്ടിലയല്ല, ആര് സ്ഥാനാര്‍ത്ഥിയാണെന്നതാണ് വിഷയമെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു.

എന്‍.സി.കെ കോണ്‍ഗ്രസിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്ന് മാണി.സി.കാപ്പന്‍ അറിയിച്ചു. ഘടകക്ഷിയാക്കിയാല്‍ മാത്രമേ യു.ഡി.എഫിലേക്ക് പോകുകയുള്ളു. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ട് പോകുമെന്നും മാണി.സി.കാപ്പന്‍ വ്യക്തമാക്കി.

പാലാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ധാരണയായതോടെയാണ് മാണി.സി.കാപ്പന്‍ എം.എല്‍.എ എല്‍.ഡി.എഫിനോട് പിണങ്ങിയത്. കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഘടകകക്ഷിയാകാനേ താല്‍പര്യമുള്ളുവെന്ന് മാണി.സി.കാപ്പന്‍ അറിയിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in