കാഴ്ചശക്തി ഇല്ലാത്ത ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍ 

കാഴ്ചശക്തി ഇല്ലാത്ത ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍ 

Published on

കാഴ്ചശക്തി ഇല്ലാത്ത ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ടിക്കറ്റുകള്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞയാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സുനിലാണ് പൊലീസ് പിടിയിലായത്. ശനിയാഴ്ച രാത്രി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തമ്പാനൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സുനില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന കാഴ്ച ശക്തി ഇല്ലാത്തയാളില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് കവര്‍ന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇയാളെ പിടികൂടണമെന്ന ആഹ്വാനവുമായാണ് വീഡിയോ പ്രചരിച്ചത്.

കാഴ്ചശക്തി ഇല്ലാത്ത ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍ 
ശ്വേത ഭട്ട് അഭിമുഖം: ‘രാജ്യത്തെ ജനങ്ങള്‍ക്കെതിരെയുള്ള ശിക്ഷാവിധി, സഞ്ജീവിന്റെ മോചനത്തിനായി ഏതറ്റം വരെയും പോകും’ 

23 ടിക്കറ്റുകളാണ് മോഷ്ടിച്ചത്. ഇതിന് 690 രൂപ വിലവരും. ലോട്ടറി വില്‍പ്പനക്കാരന്റെ അടുത്തെത്തിയ സുനില്‍ വിദഗ്ധമായാണ് ടിക്കറ്റുകള്‍ കൈക്കലാക്കിയത്. മറ്റൊരാള്‍ക്ക് ടിക്കറ്റുകള്‍ നല്‍കുന്നതിനിടെ,സുനില്‍ ഒരു അടുക്ക് ടിക്കറ്റുകള്‍ വില്‍പ്പനക്കാരന്‍ അറിയാതെ കൈവശപ്പെടുത്തി. തുടര്‍ന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കിയ ശേഷം ലോട്ടറിയുമായി കടന്നുകളഞ്ഞു. ഇന്നാല്‍ ഇതെല്ലാം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നറിയിച്ച് ദൃശ്യങ്ങള്‍ തമ്പാനൂര്‍ പൊലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.

logo
The Cue
www.thecue.in