ആലപ്പുഴയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ഗുണ്ടാ ആക്രമണം, യുവാവിന് വെട്ടേറ്റു

ആലപ്പുഴയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ഗുണ്ടാ ആക്രമണം, യുവാവിന് വെട്ടേറ്റു
Published on

ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണത്തില്‍ ആര്യാട് സ്വദേശിക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ഗുണ്ടാ നേതാവ് ബിനുവാണ് വിമലിനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. വിമലിന് കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്. ബിനുവുമായി വിമലിന് നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്.

നേരത്തെ 12 മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ജില്ലയില്‍ എസ്.ഡി.പി.ഐയുടെയും ആര്‍എസ്,എസിന്റെയും പ്രവര്‍ത്തകര്‍ കൊലല്ലപ്പെട്ടത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിടിച്ച് വീഴ്ത്തി ഒരു സംഘം വെട്ടുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in