‘തൊഴിലുടമയുടെ ക്രൂരപീഡനം’; ഹരിദാസിന് സഹായവുമായി മമ്മൂട്ടി ഡയറക്ടറായ ചികിത്സാകേന്ദ്രം 

‘തൊഴിലുടമയുടെ ക്രൂരപീഡനം’; ഹരിദാസിന് സഹായവുമായി മമ്മൂട്ടി ഡയറക്ടറായ ചികിത്സാകേന്ദ്രം 

Published on

മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി ഹരിദാസിന് ചികിത്സാ വാഗ്ദാനവുമായി മമ്മൂട്ടി ഡയറക്ടറായ ചികിത്സാകേന്ദ്രം. ഹരിദാസിന് വേണ്ട എല്ലാ ചികിത്സയും നല്‍കുമെന്നും യാത്രാചെലവടക്കം ഏറ്റെടുക്കുമെന്നും പതഞ്ജലി അധികൃതര്‍ അറിയിച്ചു. മമ്മൂട്ടിയും കേന്ദ്രത്തിലെ ഡോക്ടര്‍ ജ്യോതിഷ് കുമാറും ചര്‍ച്ച ചെയ്താണ് ഹരിദാസിനെ സഹായിക്കാന്‍ തീരുമാനിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുറ്റിപ്പുറത്തും, കൊച്ചി പനമ്പള്ളി നഗറിലും പതഞ്ജലി ആശുപത്രിയുണ്ട്. മൂത്ത മകളുടെ പരീക്ഷ കഴിഞ്ഞാലുടന്‍ ചികിത്സയ്ക്ക് പോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. മലേഷ്യയില്‍ ബാര്‍ബറായി ജോലി ചെയ്തിരുന്ന ഹരിദാസിന് ശമ്പള കുടിശ്ശിക ചോദിച്ചതിനാണ് മര്‍ദ്ദനമേറ്റത്, തൊഴിലുടമ ദേഹമാസകലം ഇരുമ്പ് ദണ്ഡ് ചൂടാക്കി വെക്കുകയായിരുന്നു. ശമ്പളകുടിശ്ശിക കിട്ടിയിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ക്രൂരതയ്ക്ക് ഇരയായത്.

‘തൊഴിലുടമയുടെ ക്രൂരപീഡനം’; ഹരിദാസിന് സഹായവുമായി മമ്മൂട്ടി ഡയറക്ടറായ ചികിത്സാകേന്ദ്രം 
‘സംഘപരിവാര്‍ സംഘടനകള്‍ പരാതി നല്‍കി’; വര്‍ഷങ്ങളായി ആരാധന നടത്തുന്ന ക്രിസ്തു പ്രതിമ നീക്കം ചെയ്ത് അധികൃതര്‍ 

സുഹൃത്തുക്കള്‍ അയച്ച ചിത്രങ്ങള്‍ സഹിതം ഹരിദാസിന്റെ ഭാര്യ ആലപ്പുഴ എസ്പിക്കും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. കാലുമുതല്‍ കഴുത്തുവരെ ശരീരമാസകലം മുറിവുകളായിരുന്നു. ഹരിദാസിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരാള്‍ക്കും ഇത്തരത്തില്‍ പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. നോര്‍ക്ക അധികൃതരും ഹരിദാസിനെ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

logo
The Cue
www.thecue.in