ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് ജയം. 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മമത ബാനർജി ബി.ജെ.പിയുടെ പ്രിയങ്ക തേബ്രിവാളിനെ പരാജയപ്പെടുത്തിയത്.
ദേശീയരാഷ്ട്രീയം സജീവമായി ഉറ്റുനോക്കിയിരുന്ന ഉപതെരഞ്ഞെടുപ്പിൽ ഭവാനിപ്പൂർ മണ്ഡലത്തിലെത്തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് മമതക്ക് ലഭിച്ചത്. ഒരു മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ഥിതിയ്ക്ക്, മമതക്ക് ഇനി മുഖ്യമന്ത്രിയായി തുടരാം. അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെത്തന്നെ ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂലിന്റെ സ്ഥാനാർത്ഥികൾ തന്നെയാണ് മുൻപിൽ.
അക്രമങ്ങൾ ഉണ്ടാകാതിരിക്കാനായി ബംഗാളിൽ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനോട് യാതൊരു ആഹ്ലാദപ്രകടനവും അനുവദിക്കരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ കമ്മീഷൻ ഉത്തരവ് ലംഘിച്ച് വിവിധയിടങ്ങളിൽ തൃണമൂൽ പ്രവർത്തകർ തെരുവിലിറങ്ങി.