ജൂനിയേഴ്‌സിന്റെ താടിയും മീശയും വടിപ്പിച്ചു; മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ജൂനിയേഴ്‌സിന്റെ താടിയും മീശയും വടിപ്പിച്ചു; മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
Published on

മംഗലാപുരത്ത് റാഗിങ് കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മംഗലാപുരം ഉള്ളാള്‍ കനച്ചൂര്‍ മെഡി.സയന്‍സിലെ ഫിസിയോതെറാപ്പി, നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ചുപേരെയാണ് ഇവര്‍ റാഗ് ചെയ്തത്.

കോഴിക്കോട്, കോട്ടയം, കാസര്‍കോട്, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. റാഗിങ്ങിന് ഇരയായതും മലയാളി വിദ്യാര്‍ത്ഥികളാണ്. ഇവര്‍ കോളേജ് മാനേജ്‌മെന്‍രിന് പരാതി നല്‍കുകയായിരുന്നു.

പതിനെട്ട് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതര്‍ പൊലീസിന് നല്‍കിയ പരാതി. ഇതില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തേ റാഗ് ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുടിവെട്ടാനും, മീശ വടിക്കാനും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടുവെന്നും, ഒപ്പം ഒപ്പം തീപ്പെട്ടിക്കൊള്ളികള്‍ എണ്ണുവാനും അത് ഉപയോഗിച്ച് മുറിയുടെ അളവെടുക്കാനും ഇവര്‍ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. അനുസരിക്കാത്തവരെ മുറിയില്‍ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.

Malayalee Students Arrested Over Ragging In Mangaluru

Related Stories

No stories found.
logo
The Cue
www.thecue.in