പൊലീസുകാരന്റെ സല്യൂട്ട് അനുമതിയില്ലാതെയെന്ന് വാദം, മേധാവികളറിയാതെ ആദരം നടത്തിയെന്നതില്‍ അന്വേഷണം

പൊലീസുകാരന്റെ സല്യൂട്ട് അനുമതിയില്ലാതെയെന്ന് വാദം, മേധാവികളറിയാതെ ആദരം നടത്തിയെന്നതില്‍ അന്വേഷണം
Published on

കരിപ്പൂരില്‍ വിമാന ദുരന്തമുണ്ടായപ്പോള്‍ കൊവിഡ് ഭീഷണിയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് പൊലീസുകാരന്‍ സല്യൂട്ട് നല്‍കിയതിനെച്ചൊല്ലി വിവാദം. അനുമതിയില്ലാതെ ഉദ്യോഗസ്ഥന്‍ ആദരമര്‍പ്പിച്ചതെന്നതില്‍ ജില്ലാ പൊലീസ് മേധാവി അബ്ദുള്‍ കരീം ഐപിഎസ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. പ്രത്യേക ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയ ഇടത്തുനിന്ന് അനുമതി വാങ്ങാതെ പോയി പൊലീസുകാരന്‍ ആദരമര്‍പ്പിക്കുകയായിരുന്നുവെന്നാണ് എസ് പി അബ്ദുള്‍ കരീം ദ ക്യുവിനോട് പ്രതികരിച്ചത്. അതിനാലാണ് അന്വേഷണം. മേലുദ്യോഗസ്ഥരുടെ നിര്‍ദേശമോ അനുമതിയോ ഇല്ലാതെ ചെയ്തതാണെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നുമാണ് എസ്പിയുടെ വാദം.

പൊലീസുകാരന്റെ സല്യൂട്ട് അനുമതിയില്ലാതെയെന്ന് വാദം, മേധാവികളറിയാതെ ആദരം നടത്തിയെന്നതില്‍ അന്വേഷണം
നിങ്ങളുടെ മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു, മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് എയര്‍ഇന്ത്യ

പൊതുജനങ്ങളെ സല്യൂട്ട് ചെയ്യരുതെന്ന് പൊലീസ് മാന്വലിലോ മറ്റേതെങ്കിലും നിയമങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള അബ്ദുള്‍ കരീമിന്റെ മറുപടി. മലപ്പുറം പൊലീസ് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനെ വിമാനാപകട സ്ഥലത്ത് പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ചുമതലപ്പെടുത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമല്ല ഇയാള്‍ ക്വാറന്റൈന്‍ സെന്ററില്‍ പോയി സല്യൂട്ട് അടിച്ചത്. മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നുമാണ് അറിയുന്നത്. ഇക്കാര്യത്തിലാണ് അന്വേഷണം. അങ്ങനെയാണെന്ന് കണ്ടെത്തിയാല്‍ വകുപ്പുതല നടപടിയുണ്ടാകുമെന്നും എസ്പി പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പോയ ഇടങ്ങളിലെത്തി പൊലീസുകാരന്‍ സല്യൂട്ട് ചെയ്യുന്ന ചിത്രം വൈറലായിരുന്നു. നിരവധി പേരാണ് ഈ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.സണ്ണി വെയ്ന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി ചലച്ചിത്രതാരങ്ങളും ചിത്രം ഷെയര്‍ ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in