മലപ്പുറത്ത് പിടിച്ചെടുത്ത ഹാന്‍സ് വിറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരാതി നല്‍കിയത് പ്രതികള്‍

മലപ്പുറത്ത് പിടിച്ചെടുത്ത ഹാന്‍സ് വിറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരാതി നല്‍കിയത് പ്രതികള്‍
Published on

മലപ്പുറത്ത് പിടിച്ചെടുത്ത ഹാന്‍സ് വിറ്റ പൊലീസുകാര്‍ അറസ്റ്റില്‍. എ.എസ്.ഐ രജീന്ദ്രന്‍ സീനിയര്‍ സി.പി.ഒ സജി അലക്‌സാണ്ടര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇവര്‍ മറിച്ചു വില്‍ക്കുകയായിരുന്നു. കോടതി നശിപ്പിച്ചു കളയാന്‍ നിര്‍ദേശിച്ച പുകയില ഉതപ്ന്നങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കച്ചവടം ഉറപ്പിച്ച് വിറ്റത്. ഇവര്‍ രണ്ട് പേരുമിപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കേസിലെ പ്രതികള്‍ തന്നെയാണ് ഏജന്റ് മുഖേന പൊലീസ് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി ഡി.വൈ.എസ്.പി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണവും പ്രതികള്‍ ഡിവൈഎസ്പി മോഹന ചന്ദ്രന് നല്‍കിയിരുന്നു.

ഏജന്റു മുഖാന്തരം നാല്‍പത് ലക്ഷത്തോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം വരെയും സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥരായി ജോലി ചെയ്തവര്‍ അതേ സ്റ്റേഷനില്‍ തന്നെ പ്രതിയായി നില്‍ക്കുകയാണിപ്പോള്‍.

ജൂണ്‍ 21നായിരുന്നു 40 ലക്ഷത്തിലധികം വില മതിക്കുന്ന രണ്ട് ചാക്ക് പുകയില ഉത്പന്നങ്ങള്‍ കോട്ടക്കലില്‍ പിടികൂടുന്നത്. നാസര്‍, അഷറഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. 1600 പാക്കറ്റ് ഹാന്‍സായിരുന്നു പിടികൂടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in