ജോ ജോസഫിനെതിരായ വ്യാജ വീഡിയോ; അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍

ജോ ജോസഫിനെതിരായ വ്യാജ വീഡിയോ; അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍
Published on

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്.

കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്.

കേസില്‍ അറസ്റ്റിലായവര്‍ക്ക് സി.പി.ഐ.എം ബന്ധമുണ്ടെന്നാണ് യു.ഡി.എഫ് പറഞ്ഞിരുന്നത്. സി.പി.ഐ.എം നേതാക്കള്‍ക്ക് മാത്രമല്ല കുടുംബം എന്നും പ്രചരിപ്പിച്ചവരില്‍ ഇടത് അനുഭാവമുള്ളവരും ഉണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. സി.പി.ഐ.എം നേതാക്കള്‍ നടത്തിയതുപോലെ വ്യക്തിഅധിക്ഷേപം മറ്റാരെങ്കിലും നടത്തിയിട്ടുണ്ടോ എന്നും സതീശന്‍ ചോദിച്ചിരുന്നു.

വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജോ ജോസഫിന്റെ ഭാര്യ ദയ പാസ്‌കല്‍ രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും ദയാ പാസ്‌കല്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in