പുതുവത്സരത്തിൽ പ്രതീക്ഷയായി കൊവിഡ് 19 വാക്സിൻ എത്തിയിരിക്കുന്നു; വാക്സിനില്ല, പിന്നെന്തിനീ 'ശല്യപ്പെടുത്തുന്ന' ഡയലർ ട്യൂൺ എന്ന് മഹുവ

പുതുവത്സരത്തിൽ പ്രതീക്ഷയായി കൊവിഡ് 19 വാക്സിൻ എത്തിയിരിക്കുന്നു; വാക്സിനില്ല, പിന്നെന്തിനീ  'ശല്യപ്പെടുത്തുന്ന' ഡയലർ ട്യൂൺ എന്ന് മഹുവ
Published on

കൊൽക്കത്ത: വാക്സിൻ ക്ഷാമത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നിങ്ങൾ ഓരോ തവണ ഫോൺ വിളിക്കുമ്പോഴും ആളുകളോട് വാക്സിനേഷൻ എടുക്കണമെന്ന് പറയുന്നു.

കേന്ദ്രത്തിന്റെ കൈവശം ആവശ്യത്തിന് വാക്സിൻ പോലുമില്ലാതിരിക്കുമ്പോഴാണ് ഈ ശല്യപ്പെടുത്തുന്ന മെസേജ്. നിങ്ങളാണ് വാക്സിനേഷൻ എല്ലാവർക്കും തരേണ്ടത്, മഹുവ പറഞ്ഞു.

ഡൽഹി ഹൈക്കോടതിയും ഇങ്ങനെ തന്നെ ചിന്തിച്ചതിൽ സന്തോഷമുണ്ടെന്നും മഹുവ കൂട്ടിച്ചേർത്തു.

നേരത്തെ ജനങ്ങളോട് വാക്സിനേഷൻ എടുക്കാൻ ആവശ്യപ്പെടുന്ന ഡയലർ ട്യൂൺ സന്ദേശത്തെ ഡൽഹി ഹൈക്കോടതിയും വിമർശിച്ചിരുന്നു. ആവശ്യത്തിന് വാക്സിൻ പോലുമില്ലാതിരിക്കുമ്പോൾ ഫോണിൽ ആ ശല്യപ്പെടുത്തുന്ന ഡയലർ ട്യൂൺ നിങ്ങൾ നിരന്തരം പ്ലേ ചെയ്യുന്നുവെന്നായിരുന്നു ഡൽഹി ഹൈക്കോടതി പറഞ്ഞത്. ഡൽഹി ഹൈക്കോടതിയുടെ അതേ വാചകം തന്നെ ഉപയോ​ഗിച്ചായിരുന്നു മഹുവയുടെയും വിമർശനം.

നിങ്ങൾ ജനങ്ങൾക്ക് വാക്സിൻ നൽകുന്നില്ല. എന്നിട്ടും വാക്സിനേഷൻ എടുക്കണമെന്ന് ആവശ്യപ്പെടുന്നു. വാക്സിൻ ഇല്ലാത്തപ്പോൾ ഈ സന്ദേശം പ്ലേ ചെയ്യുന്നതിന്റെ പ്രസക്തി എന്താണ്? എന്നായിരുന്നു ​ഹൈക്കോടതി ചോദിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in