നടന്‍ ജോജു ജോര്‍ജിനെതിരായ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് എറണാകുളം മരട് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോണ്‍ഗ്രസിന്റെ മാര്‍ച്ച്. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു.
ജോജു അപമര്യാദയായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. പ്രാഥമിക അന്വേഷണത്തില്‍ ജോജുവിനെതിരെ തെളിവ് ലഭിച്ചില്ലെന്നും കേസെടുക്കാനാകില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. പൊലീസ് നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. സ്‌റ്റേഷന് മുന്നില്‍ വെച്ച് പൊലീസ് പ്രതിഷേധ മാര്‍ച്ച് തടയുകയായിരുന്നു.
ജോജുവിനെതിരെ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ആരുടെ ചട്ടുകമായാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ചോദിച്ചു. ജോജു ജോര്‍ജ് അധിക്ഷേപിച്ചുവെന്ന് കാണിച്ച് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ പരാതി നല്‍കിയിട്ട് ഇന്ന് പത്ത് ദിവസമായി. പരാതി കിട്ടിയ തൊട്ടടുത്ത നിമിഷങ്ങളില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പ്രഖ്യപിച്ചത് പരാതിയില്‍ കേസെടുക്കില്ലെന്നാണ്. അങ്ങനെ നടന്നിട്ടില്ലെന്ന് അതിന് കാരണം പറയുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എന്ത് അധികാരമാണുള്ളത് അങ്ങനെ പറായാന്‍.
കൊച്ചി പൊലീസ് ജോജു ജോര്‍ജിനെ കണ്ട് പേടിച്ചിരിക്കുകയണ്. ജോജുവിനെതിരെ കേസെടുക്കാന്‍ പറ്റുമോ എന്നാണ് പൊലീസ് ചോദിക്കുന്നത്. ജോജു ജോര്‍ജിനെന്താ കൊമ്പുണ്ടോ? സ്വന്തം കണ്ടുകൊണ്ട് കാണുകയും, കാതുകൊണ്ട് കേള്‍ക്കുകയും ചെയ്ത കാര്യങ്ങള്‍ സത്യമല്ലെന്നാണ് സിറ്റിപൊലീസ് കമ്മീഷണര്‍ പറയുന്നതെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.