തൊഴിലുറപ്പ് വേതന കുടിശ്ശിക 135 കോടി; മുടങ്ങിയത് ആദിവാസികളുള്‍പ്പെടെയുള്ളവരുടെ കൂലി 

തൊഴിലുറപ്പ് വേതന കുടിശ്ശിക 135 കോടി; മുടങ്ങിയത് ആദിവാസികളുള്‍പ്പെടെയുള്ളവരുടെ കൂലി 

Published on

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ കൂലി മുടങ്ങി. രണ്ട് മാസത്തെ കുടിശ്ശിക ഇനത്തില്‍ 135,04,92,885 രൂപ നല്‍കാനുണ്ട്. തൊഴിലുറപ്പ് പദ്ധതി കേന്ദ്രം നിര്‍ത്താലാക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കൂലി മുടങ്ങിയത് തൊഴിലാളികളെ ആശങ്കയിലാക്കുന്നു. ജൂലൈ 23 വരെയുള്ള കൂലിയാണ് മുടങ്ങിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

മിക്ക ജില്ലകളിലും കൂലി കുടിശ്ശികയുണ്ടെങ്കിലും കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ തുക നല്‍കാനുള്ളത്. 150882022 കോടി രൂപയാണ് കോഴിക്കോട് ജില്ലയില്‍ കുടിശ്ശിക. വയനാട്ടിലെ ആദിവാസികള്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് 89268469 രൂപ നല്‍കാനുണ്ട്. പത്തനംതിട്ട ജില്ലയിലാണ് കുറവ്. ഇവിടെ 58283652 കോടി രൂപയാണ് കുടിശ്ശിക.

ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍ത്താക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു തൊഴിലാളികള്‍ക്ക് വേതനം നല്‍കിയിരുന്നത്. പിന്നീട് നേരിട്ട് തൊഴിലാളികളുടെ അകൗണ്ടുകളിലേക്ക് മാറ്റി. ജൂണ്‍ മുതല്‍ വേതനം ലഭിക്കുന്നില്ല. കഴിഞ്ഞ വര്‍ഷവും വേതനം മുടങ്ങിയിരുന്നു.

logo
The Cue
www.thecue.in