ഇനി ഇവിടെ തുടരാനാകില്ല; ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ നിന്ന് രാജിവെച്ച് മലയാളി അധ്യാപകന്‍

ഇനി ഇവിടെ തുടരാനാകില്ല; ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ നിന്ന് രാജിവെച്ച് മലയാളി അധ്യാപകന്‍
Published on

മദ്രാസ് ഐഐടിയിലെ ജാതിവിവേചനത്തിനെതിരെ നിരന്തര പോരാട്ടം നടത്തുന്ന മലയാളി അധ്യാപകന്‍ രാജിവെച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസറുമായ വിപിന്‍.പി വീട്ടിലാണ് രാജിവെച്ചത്. ഐ.ഐ.ടിയിലെ പ്രശ്‌നങ്ങള്‍ വിശദമാക്കി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിന് പിന്നാലെയാണ് രാജി.

കേന്ദ്ര സര്‍ക്കാരിന്റെയും എന്‍.സി.ബി.സി യുടെയും അന്വേഷണം ആവിശ്യപെട്ടാണ് വിപിന്‍ ഇപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. നിലവില്‍ ഐഐടി മദ്രാസിലെ എസ്.സി / എസ്.ടി / ഒ.ബി.സി വിഭാഗക്കാര്‍ക്കായിട്ടുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ നടക്കുന്ന അട്ടിമറിയില്‍ എന്‍.സി.ബി.സി സ്വമേധയാ കേസ് എടുത്തു അന്വേഷിക്കണം എന്നും വിപിന്‍ തന്റെ കത്തിലൂടെ അറിയിച്ചു.

മദ്രാസ് ഐ.ഐ.ടിയിലെ ജാതിവിവേചനം ചൂണ്ടിക്കാട്ടി നേരത്തെയും വിപിന്‍ രാജി നല്‍കിയിരുന്നു. തുടരാന്‍ കഴിയാത്ത വിധം പ്രശ്‌നങ്ങള്‍ വര്‍ധിച്ചതിനാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത പക്ഷം ഐഐടിയില്‍ 24 മുതല്‍ നിരാഹരസമരം നടത്തുമെന്നും വിപിന്‍.

2019 മാര്‍ച്ചിലാണ് വപിന്‍ ഐഐടിയില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി ജോലിയില്‍ ചേര്‍ന്നത്. തുടര്‍ന്ന ജാതിവിവേചനത്തെ തുടര്‍ന്ന് രാജിവെച്ചു. ഇത് വിവാദമായതോടെ ദേശീയ പട്ടികജാതി കമ്മീഷന്‍ ഐ.ഐടിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. എന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് വിപിന്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in