സെമിഫൈനൽ ബിജെപിക്ക് ; കോൺ​ഗ്രസിന് ആശ്വാസം തെലങ്കാന മാത്രം , 'ഇന്ത്യ'യുടെ ഭാവി കണ്ടറിയണം

സെമിഫൈനൽ ബിജെപിക്ക് ;  കോൺ​ഗ്രസിന് ആശ്വാസം തെലങ്കാന മാത്രം , 'ഇന്ത്യ'യുടെ ഭാവി കണ്ടറിയണം
Published on

നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്തും വിജയത്തിലെത്തി ബിജെപി. മധ്യപ്രദേശിൽ ഭരണം നിലനിർത്തിയപ്പോൾ കോൺ​ഗ്രസിൽ നിന്ന് ചത്തിസ്​ഗഡിലെയും രാജസ്ഥാനിലെയും ഭരണം തിരിച്ച് പിടിച്ചു. ഹിന്ദി ഭൂമികയിൽ തകർന്ന കോൺ​ഗ്രസിന് തെലങ്കാനയിൽ മാത്രം വിജയം നേടാനായി.

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യ മുന്നണിയെയും ഭാരത് ജോഡോ യാത്രയെയുമെല്ലാം തകർത്ത് ബിജെപി രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്​ഗഡിലും ഭരണം പിടിച്ചത്. ഏറ്റ പരാജയത്തിൽ ജനവിധി മാനിക്കുന്നുവെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. ഇതോടെ ബി.ജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി മാറും. കോൺ​ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്നത് മൂന്നായി ചുരുങ്ങുകയും ചെയ്തു. തെലുങ്കാന രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ചന്ദ്രശേഖര റാവു അധികാരത്തിന് പുറത്തേക്ക് പോകുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോൺ​ഗ്രസിന് തകർത്ത് കൊണ്ട് നേടിയ വിജയത്തിനാണ് ഈ തെരഞ്ഞെടുപ്പിൽ മറുപടി നൽകിയിരിക്കുന്നത്. നാളെയാണ് മിസോറാമിൽ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

കോൺ​ഗ്രസിനെ സംബന്ധിച്ച് പല നയങ്ങളും പാളിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ട്. ഭരണത്തിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങൾ കൈവിടുന്നതോടെ കോൺ​ഗ്രസിനൊപ്പം ഇന്ത്യ സഖ്യത്തിന്റെ ഭാവി കൂടെ ചോദ്യം ചെയ്യപ്പെടും. ബിജെപി ക്ക് ബദലായി എന്ത് സമീപനമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുക എന്നും അതിൽ കോൺ​ഗ്രസിന് എത്രത്തോളം ആധിപത്യം ഉണ്ടാകുമെന്നും വരുന്ന ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടും. രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ യുവാക്കളെ ഒപ്പം കൂട്ടാൻ ശ്രമിച്ചത് വലിയ ഉണർവ്വുണ്ടാക്കുമെന്നായിരുന്നു കോൺ​ഗ്രസ് വിചാരിച്ചിരുന്നതെങ്കിലും കേരളത്തിലോ, തെന്നിന്ത്യയിലോ നേടിയ പിന്തുണ ഹിന്ദി ഹൃദയഭൂമികയിൽ നേടാൻ കഴിഞ്ഞിട്ടില്ലെന്നത് രാഹുലിനും വെല്ലുവിളയുയർത്തും. തെരഞ്ഞെടുപ്പ് വിലയിരുത്താൻ ഇന്ത്യ മുന്നണി യോ​ഗം ഡിസംബർ 6ന് ചേരും

Related Stories

No stories found.
logo
The Cue
www.thecue.in