മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ തമ്മില്‍തല്ലി കോണ്‍ഗ്രസ് നേതാക്കള്‍; പിടിച്ചുമാറ്റി പോലീസ് 

മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ തമ്മില്‍തല്ലി കോണ്‍ഗ്രസ് നേതാക്കള്‍; പിടിച്ചുമാറ്റി പോലീസ് 

Published on

മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ തമ്മില്‍ തല്ലി കോണ്‍ഗ്രസ് നേതാക്കള്‍. ഇന്‍ഡോറിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവനില്‍ മുഖ്യമന്ത്രി കമല്‍നാഥ് പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. ദേവേന്ദ്ര സിങ് യാദവ്, ചന്ദ്രകാന്ത് കുഞ്ചിര്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ തമ്മിലാണ് ആഘോഷങ്ങള്‍ക്കിടെ കയ്യേറ്റമുണ്ടായത്. പോലീസും മറ്റുപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ പിടിച്ചുമാറ്റിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ തമ്മില്‍തല്ലി കോണ്‍ഗ്രസ് നേതാക്കള്‍; പിടിച്ചുമാറ്റി പോലീസ് 
കൊറോണ വൈറസ്: ചൈനയില്‍ മരണം 80 ആയി, വൈറസ് പടരുന്നത് അതിവേഗം 

ചന്ദ്രകാന്ത് കുഞ്ചിര്‍ വേദിക്കരികിലേക്ക് എത്തിയത് ദേവേന്ദ്രസിങ് യാദവ് തടഞ്ഞതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാക്കേറ്റത്തില്‍ തുടങ്ങിയ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ഇരുവരും പരസ്പരം മര്‍ദിക്കാന്‍ തുടങ്ങിയതോടെയാണ്, പോലീസും പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റിയത്.

തര്‍ക്കം അവസാനിച്ച ഉടനെ മധ്യപ്രദേശ് മുഖ്യമന്ത്രി എത്തി പതാക ഉയര്‍ത്തി. പോലീസ് സംരക്ഷണയിലാണ് ചന്ദ്രകാന്ത് കുഞ്ചിറും പ്രവര്‍ത്തകരും പരിപാടിക്ക് ശേഷം പുറത്തേക്ക് പോയത്.

logo
The Cue
www.thecue.in