ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് നേട്ടം; മധ്യപ്രദേശില്‍ അധികാരം ഉറപ്പിക്കുന്നു

ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് നേട്ടം; മധ്യപ്രദേശില്‍ അധികാരം ഉറപ്പിക്കുന്നു
Published on

ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് മുന്നേറ്റം. 28 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ശിവരാജ്‌സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സീറ്റുകളിലും ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയാണ്.

ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം രാജ്യം ഉറ്റുനോക്കുന്നതാണ് മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പും. ഭരണം നിലനിര്‍ത്താന്‍ ശിവരാജ്‌സിങ് ചൗഹാന് എട്ട് സീറ്റുകള്‍ കൂടിയാണ് വേണ്ടത്. ജോതിരാധിത്യസിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണത്. സിന്ധ്യക്കൊപ്പം നില്‍ക്കുന്നവര്‍ പാര്‍ട്ടി വിട്ടതോടെയാണ് ഇത്രയധികം സീറ്റുകളില്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിന്ധ്യ കുടുംബത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുിന്നു. സിന്ധ്യക്കും നിര്‍ണായകമായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങഇളലും വോട്ടെണ്ണല്‍ നടക്കുന്നുണ്ട്.

Madhya Pradesh Bypolls BJP Leads

Related Stories

No stories found.
logo
The Cue
www.thecue.in