'അതുകൊണ്ടല്ലേ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്', കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് എം.എ യൂസഫലി

'അതുകൊണ്ടല്ലേ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്', കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് എം.എ യൂസഫലി
Published on

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. കേരളത്തില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങുമ്പോഴുള്ള സംതൃപ്തി മറ്റെവിടെ തുടങ്ങിയാലും ലഭിക്കാറില്ല. അതുകൊണ്ടാണ് താന്‍ കേരളത്തില്‍ ഇന്‍വെസ്റ്റ് ചെയ്തതെന്നും യൂസഫലി പറഞ്ഞു.

സംസ്ഥാനവും രാജ്യവും വികസിക്കുന്നതിനൊപ്പം ഇവിടുത്തെ ആളുകള്‍ക്ക് ജോലി കൊടുക്കുകയും വേണം. ആ ജോലി കൊടുക്കുന്ന പ്രക്രിയയാണ് നിക്ഷേപമെന്ന് പറയുന്നത്. അതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും പ്രതിപക്ഷ നേതാവും വിവിധ വകുപ്പുകളിലെ മന്ത്രിമാരും പരിപാടിയില്‍ ഉണ്ടാവുമെന്നും യൂസഫലി അറിയിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കാന്‍ പദ്ധിതിയുണ്ടെന്ന് യൂസഫലി പറഞ്ഞു. കേരളത്തില്‍ പണം നിക്ഷേപിക്കുന്നതില്‍ ഭയമില്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആളുകള്‍ക്ക് ജോലി കൊടുക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും 25000 ഓളമാളുകള്‍ക്ക് ജോലി കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യൂസഫലി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിക്കുന്നതും എക്കണോമിക് ഫ്രെണ്ട്ലി ആയിട്ടുള്ള പദ്ധതികളാണെന്നും എല്ലാ സംസ്ഥാനങ്ങളും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നുണ്ടെന്നും അതില്‍ കേരളം ഒട്ടും പുറകിലല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in