ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും അരുണിനെ ഉന്നത പദവികളിലെത്തിച്ചത് ശിവശങ്കര്‍; കൊച്ചി കേന്ദ്രമായി വന്‍ ബിസിനസ് ബന്ധങ്ങള്‍

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും അരുണിനെ ഉന്നത പദവികളിലെത്തിച്ചത് ശിവശങ്കര്‍; കൊച്ചി കേന്ദ്രമായി വന്‍ ബിസിനസ് ബന്ധങ്ങള്‍
Published on

മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താണ് സഹായിച്ചത് എം ശിവശങ്കറെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും അരുണിന് സര്‍ക്കാര്‍ പ്രധാന ചുമതലകള്‍ നല്‍കിയെന്നും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണക്കടത്ത് സംഭവം വിവാദമായതിന് പിന്നാലെ ഇന്റലിജന്‍സ് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയതോടെയാണ് അരുണ്‍ ബാലചന്ദ്രനെ സര്‍ക്കാര്‍ പദവികളില്‍ നിന്നും നീക്കിയത്.

ഈ മാസം ഡ്രീം കേരള പദ്ധതിയുടെ എക്‌സിക്യൂഷന്‍ കമ്മിറ്റിയിലും അരുണിനെ ഉള്‍പ്പെടുത്തിയിരുന്നു. പ്രവാസികളുടെ പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുമായുള്ള പദ്ധതിയായിരുന്നു ഇത്. ഐപിഎസ്, ഐഎഎസ്, ഐടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ് അരുണും പദ്ധതിയുടെ എക്‌സിക്യൂഷന്‍ കമ്മിറ്റിയില്‍ ഇടം പിടിച്ചത്.

ഇയാള്‍ക്ക് കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുണ്ടെന്നും, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് വിഭാഗം അറിയിച്ചിരുന്നു. കൊച്ചിയില്‍ വലിയ പാര്‍ട്ടികള്‍ അരുണ്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in