സ്വാതന്ത്ര്യം അമൂല്യമാണെന്ന് പഠിച്ചു, യഥാര്‍ത്ഥ സ്‌നേഹിതരെ മനസിലാക്കാന്‍ അനുഭവങ്ങള്‍ സഹായിച്ചു; ജയില്‍ അനുഭവം വിവരിച്ച് എം. ശിവശങ്കര്‍

സ്വാതന്ത്ര്യം അമൂല്യമാണെന്ന് പഠിച്ചു, യഥാര്‍ത്ഥ സ്‌നേഹിതരെ മനസിലാക്കാന്‍ അനുഭവങ്ങള്‍ സഹായിച്ചു; ജയില്‍ അനുഭവം വിവരിച്ച് എം. ശിവശങ്കര്‍
Published on

ജയില്‍ അനുഭവം ഉള്‍പ്പെടെ വിവരിച്ച് എം.ശിവശങ്കറിന്റെ പിറന്നാള്‍ദിന കുറിപ്പ്. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നുവെന്ന് ശിവശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ ശിവശങ്കര്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തിരികെ സര്‍വ്വീസില്‍ പ്രവേശിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

ശിവശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു.

സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in