ലോക കേരളാ സഭയുടെ പുതിയ ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, രണ്ടാം സമ്മേളനം ജനുവരിയില്‍

ലോക കേരളാ സഭയുടെ പുതിയ ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, രണ്ടാം സമ്മേളനം ജനുവരിയില്‍

Published on

ലോക കേരള സഭയ്ക്ക് പുതിയ ആസ്ഥാനം. ലോക കേരള സഭയുടെ സെക്രട്ടേറിയേറ്റ് ഓഫീസ് വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചടങ്ങില്‍ സന്നിഹിതനാകും. നോര്‍ക്ക റൂട്ടസിന്റെ ആസ്ഥാന മന്ദിരത്തിലാണ് ലോക കേരളാ സഭയുടെ ഓഫീസ്. 2020 ജനുവരിയിലാണ് ലോക കേരളാ സഭയുടെ രണ്ടാം സമ്മേളനം.

രണ്ടാം സമ്മേളനത്തിന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഹൈടെക് വേദി ഒരുക്കുന്നുണ്ട്. 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയുടെ ഭാഗമായി വിഐപി ലോഞ്ചും ഒരുക്കും. ലോക കേരള സഭയ്ക്കായി പ്രത്യേക സെക്രട്ടറിയറ്റും രൂപീകരിച്ചിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലുള്ള കേരളീയരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനങ്ങള്‍ സമര്‍പ്പിക്കാനുമാണ് ലോക കേരള സഭയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. എല്ലാ വന്‍കരയില്‍നിന്നുമുള്ള പ്രതിനിധികള്‍ സഭയിലുണ്ട്. ഏഴ് സ്റ്റാന്‍ഡിങ് കമ്മിറ്റിയും രൂപീകരിച്ചു. മുഖ്യമന്ത്രിയാണ് സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും സ്പീക്കര്‍ അധ്യക്ഷനുമാണ്. 328 അംഗങ്ങളില്‍ 30 ശതമാനം പേര്‍ രണ്ടുവര്‍ഷംകൂടുമ്പോള്‍ മാറും. നിയമസഭാ സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങിയതാണ് സെക്രട്ടറിയറ്റ്. 2020 ജനുവരി ഒന്ന്, രണ്ട്, മൂന്ന് തിയതികളിലാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in