തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉറപ്പിച്ച് ഇടതുപക്ഷം; കേവല ഭൂരിപക്ഷം നേടി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉറപ്പിച്ച് ഇടതുപക്ഷം; കേവല ഭൂരിപക്ഷം നേടി
Published on

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തുടര്‍ഭരണം ഉറപ്പിച്ച് ഇടതുപക്ഷം.കേവലഭൂരിപക്ഷം ഉറപ്പിച്ചു മുന്നോട്ട് പോകുന്നുവെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷമില്ലാതെയായിരുന്നു എല്‍.ഡി.എഫ് ഭരിച്ചിരുന്നത്.

ബി.ജെ.പി ഭരണം ഉറപ്പിച്ച കോര്‍പ്പറേഷന്‍ എന്നായിരുന്നു പ്രചരണം. 60 സീറ്റുകള്‍ നേടുമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം അവകാശപ്പെട്ടിരുന്നത്. ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍ പ്രകാരം 60 സീറ്റുകള്‍ വരെ ലഭിക്കുമെന്നായിരുന്നു.

വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകള്‍ ഇടതുപക്ഷം പിടിച്ചെടുത്തിട്ടുണ്ട്. മേയര്‍ കെ.ശ്രീകുമാറിന്റെ തോല്‍വി ഇടതുപക്ഷത്തിന് തിരിച്ചടിയായി. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലായിരുന്നു ശ്രീകുമാര്‍ മത്സരിച്ചത്. എ.കെ.ജി സെന്റുള്ള കുന്നുകുഴി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.ജി.ഒലീന പരാജയപ്പെട്ടിരുന്നു.എസ്.പുഷ്പലതയും പരാജയപ്പെട്ടിട്ടുണ്ട്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സ്ഥാനാര്‍ത്ഥികളാണ് എ.ജി. ഒലീനയും എസ്.പുഷ്പലതയും.

Related Stories

No stories found.
logo
The Cue
www.thecue.in