നാല് ജില്ലകളിലും കനത്ത പോളിങ്. ഇപ്പോഴും ബൂത്തുകളില്‍ നീണ്ട ക്യൂ. ഇതിനകം 70% പിന്നിട്ടു.
മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്ക്. പൊലീസ് ലാത്തിവീശി.
നാദാപുരം തെരുവംപറമ്പില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഗ്രനേഡ് പ്രയോഗിച്ചു.
മൂന്നാം ഘട്ടത്തില്‍ നാല് ജില്ലകളിലും കനത്ത പോളിങ്. ഇതുവരെ 68%
വോട്ടിംഗിനിടെ കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് - എല്‍ഡിഎഫ് സംഘര്‍ഷം. പൊലീസ് ലാത്തി വീശി.
ആന്തൂര്‍ നഗരസഭയില്‍ പോളിങ് 60 % കടന്നു.
മൂന്നാംഘട്ടത്തില്‍ 4 ജില്ലകളിലും മികച്ച പോളിങ്, 50% കടന്നു
കണ്ണൂര്‍ മുഴുപ്പിലങ്ങാട് പഞ്ചായത്ത് നാലാംവാര്‍ഡില്‍ കള്ളവോട്ട്. പ്രേമദാസന്‍ എന്നയാളുടെ വോട്ടാണ് വേറൊരാള്‍ ചെയ്തത്.
പോളിങ് 26 % കടന്നു. യുഡിഎഫുമായുള്ള പ്രാദേശിക സഖ്യം ഗുണം ചെയ്യുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി.
9.45 വരെ പോളിങ് 17 %. കണ്ണൂരിലും മലപ്പുറത്തും കനത്ത വോട്ടിംഗ്.
വോട്ടെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായ വികാരം പ്രതിഫലിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍.
പോളിങ് 10 ശതമാനം കടന്നു. ഇതുവരെയുള്ള കണക്കില്‍ മറ്റ് രണ്ട് ഘട്ടങ്ങളിലേതിനേക്കാള്‍ മികച്ച പോളിങ്.
ബൂത്തുകളില്‍ നീണ്ട നിര, അവസാന ഘട്ടത്തിലും ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്.ഇതുവരെ പോളിങ് 8 ശതമാനം.ഏറ്റവും കൂടുതല്‍ കണ്ണൂരില്‍.
കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞതില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി. പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തി.
ആദ്യ അരമണിക്കൂറില്‍ പോളിങ് 1.8 %. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി.
യുഡിഎഫ് തൂത്തുവാരുമെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മന്ത്രി ഇ.പി ജയരാജന്‍.
ബിജെപിക്ക് ഇത്തവണ സീറ്റുകള്‍ വര്‍ധിക്കുമെന്ന് കെ സുരേന്ദ്രന്‍. വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്.
പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
പ്രശ്‌ന ബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളത് ഈ ഘട്ടത്തില്‍. കണ്ണൂരിലടക്കം കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും. വോട്ടെണ്ണല്‍ ബുധനാഴ്ച.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് അവസാന ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
Live Blog : Kerala Local Body Elections 2020 : Final Phase of voting Has Begun